---
title: "ഇത്ര എളുപ്പമായിരുന്നോ? മധുരമേറും കൂവ പായസം; വെറും 10 മിനിറ്റിൽ തയ്യാറാക്കാം ഈ നാടൻ വിഭവം"
english_title: "Was it that easy? Sweet and sour Koova Payasam; This local dish can be prepared in just 10 minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337665/was-it-that-easy-sweet-and-sour-koova-payasam-this-local-dish-can-be-prepared-in-just-10-minutes"
published_at: "2026-01-22T13:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971d5832ad26_Sweet_and_sour_Koova_Payasam.jpg"
keywords: []
---

# ഇത്ര എളുപ്പമായിരുന്നോ? മധുരമേറും കൂവ പായസം; വെറും 10 മിനിറ്റിൽ തയ്യാറാക്കാം ഈ നാടൻ വിഭവം

> **Lead Summary:** മലയാളികളുടെ പാരമ്പര്യ വിഭവങ്ങളിൽ എന്നും പ്രത്യേക സ്ഥാനമുള്ള ഒന്നാണ് കൂവ പായസം. വിശേഷ ദിവസങ്ങളിലും വ്രതകാലങ്ങളിലും പ്രത്യേകിച്ച് തിരുവാതിര നാളുകളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. തലമുറകൾ കൈമാറി വന്ന ഈ വിഭവം അതിന്റെ ലളിതമായ ചേരുവകൾ കൊണ്ടും തനതായ സ്വാദ് കൊണ്ടും ഇന്നും പ്രിയപ്പെട്ടതായി തുടരുന്നു. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

മലയാളികളുടെ പാരമ്പര്യ വിഭവങ്ങളിൽ എന്നും പ്രത്യേക സ്ഥാനമുള്ള ഒന്നാണ് കൂവ പായസം. വിശേഷ ദിവസങ്ങളിലും വ്രതകാലങ്ങളിലും പ്രത്യേകിച്ച് തിരുവാതിര നാളുകളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. തലമുറകൾ കൈമാറി വന്ന ഈ വിഭവം അതിന്റെ ലളിതമായ ചേരുവകൾ കൊണ്ടും തനതായ സ്വാദ് കൊണ്ടും ഇന്നും പ്രിയപ്പെട്ടതായി തുടരുന്നു. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

കൂവ പൊടി - 1/3 കപ്പ്

വെള്ളം - 2 കപ്പ്‌

ശർക്കരപാനി - 1.5 കപ്പ്‌

നെയ്യ് - 2 ടീസ്പൂൺ

തേങ്ങ - 1/4 കപ്പ്‌

ഏലക്കായ പൊടിച്ചത് - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

കൂവപ്പൊടിയും വെള്ളവും ചേർത്തു കട്ടയില്ലാതെ കലക്കുക. ഈ കൂട്ടിനെ ചെറു തീയിൽ വച്ചു കുറുക്കി വേവിക്കുക. വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്തു വേവിക്കുക. 1 ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക. വെന്തു കുറുകി വരുമ്പോൾ തേങ്ങയും ഏലക്കായ പൊടിച്ചതും 1 ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. കൂവ പായസം തയാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337665/was-it-that-easy-sweet-and-sour-koova-payasam-this-local-dish-can-be-prepared-in-just-10-minutes)