---
title: "രുചിയൂറും മലബാർ ചട്ടിപ്പത്തിരി; വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?"
english_title: "Let's see how to prepare Malabar Chattipathiri."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337647/lets-see-how-to-prepare-malabar-chattipathiri"
published_at: "2026-01-22T11:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971c68c774ad_CHATTII.jpg"
keywords: []
---

# രുചിയൂറും മലബാർ ചട്ടിപ്പത്തിരി; വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?

> **Lead Summary:** **മ**ലബാർ സൽക്കാരങ്ങളിലും നോമ്പുതുറ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചട്ടിപ്പത്തിരി. നേർത്ത പത്തിരികൾ ഒന്നിനുപുറമെ ഒന്നായി അടുക്കി, ഇടയിൽ സ്വാദിഷ്ടമായ മസാലയോ മധുരമോ നിറച്ച് തയ്യാറാക്കുന്ന ഈ വിഭവം കാഴ്ചയിലും രുചിയിലും ഒരുപോലെ കേമനാണ്.

## Article Content

**മ**ലബാർ സൽക്കാരങ്ങളിലും നോമ്പുതുറ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചട്ടിപ്പത്തിരി. നേർത്ത പത്തിരികൾ ഒന്നിനുപുറമെ ഒന്നായി അടുക്കി, ഇടയിൽ സ്വാദിഷ്ടമായ മസാലയോ മധുരമോ നിറച്ച് തയ്യാറാക്കുന്ന ഈ വിഭവം കാഴ്ചയിലും രുചിയിലും ഒരുപോലെ കേമനാണ്.

ധാരാളം മുട്ടയും നെയ്യും ചേർത്തുണ്ടാക്കുന്ന ചട്ടിപ്പത്തിരി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ലളിതമായ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എങ്ങനെ ഈ മലബാർ സ്പെഷ്യൽ തയ്യാറാക്കാം എന്ന് നോക്കിയാലോ....

**ചേരുവകൾ**

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ ഒരു പാത്രം ചൂടാക്കി എണ്ണ ഒഴിച്ചുകൊടുക്കുക. അതിലേക്ക് സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ശേഷം ഉപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കുക. സവാള ചെറുതായി വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് വഴറ്റുക. അവയുടെ പച്ചമണം മാറി വരുമ്പോൾ മുളക് പൊടി, ചിക്കൻ മസാല, പെരുംജീരകം പൊടിച്ചത്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, എന്നിവ ചേർത്ത് വഴറ്റുക.

ശേഷം, ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് ചേർത്തുകൊടുക്കുക. ശേഷം മല്ലിയില ചേർത്ത് ഇളക്കിയെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക അതിലേക്ക് പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കുക.

ശേഷം ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാറാക്കിയ ദോശ മുട്ടയുടെ മിക്സിൽ മുക്കിയതിനു ശേഷം വച്ച് കൊടുക്കുക. മുകളിൽ ചിക്കന്റെ മസാല വച്ച് കൊടുക്കുക. ഒരു 5 ലെയറെങ്കിലും ഇതുപോലെ വയ്ക്കണം. ശേഷം ഒരു പഴയ ഫ്രൈയിങ് പാൻ വച്ച് അതിന്റെ മുകളിൽ ലെയർ തയ്യാറാക്കിയ പാൻ വേച്ച് അടച്ച് 20 മിനിറ്റ് വേവിച്ചെടുക്കണം. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. സ്വാദിഷ്ടമായ ചട്ടി പത്തിരി തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337647/lets-see-how-to-prepare-malabar-chattipathiri)