---
title: "എ ഐ സാങ്കേതികവിദ്യ: പുരുഷന്മാരെക്കാൾ കൂടുതൽ ആശങ്കാകുലർ സ്ത്രീകൾ എന്ന് പഠനം "
english_title: "Study finds women more concerned about AI technology than men"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337630/study-finds-women-more-concerned-about-ai-technology-than-men"
published_at: "2026-01-22T11:29:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971c19ce2a9c_ai.jpg"
keywords: []
---

# എ ഐ സാങ്കേതികവിദ്യ: പുരുഷന്മാരെക്കാൾ കൂടുതൽ ആശങ്കാകുലർ സ്ത്രീകൾ എന്ന് പഠനം 

> **Lead Summary:** **[**ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ എ ഐ സമീപിക്കുന്ന കാര്യത്തിൽ സ്ത്രീപുരുഷന്മാർക്കിടയിൽ പ്രകടമായ കാഴ്ചപ്പാട് വ്യത്യാസമുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. ജനറേറ്റീവ്എ ഐ-യുടെ ഗുണങ്ങളേക്കാൾ കൂടുതൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചാണ് സ്ത്രീകൾക്ക് ആശങ്കയെന്ന് 'പി.എൻ.എ.എസ് നെക്സസ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

## Article Content

**[**ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ എ ഐ സമീപിക്കുന്ന കാര്യത്തിൽ സ്ത്രീപുരുഷന്മാർക്കിടയിൽ പ്രകടമായ കാഴ്ചപ്പാട് വ്യത്യാസമുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. ജനറേറ്റീവ്എ ഐ-യുടെ ഗുണങ്ങളേക്കാൾ കൂടുതൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചാണ് സ്ത്രീകൾക്ക് ആശങ്കയെന്ന് 'പി.എൻ.എ.എസ് നെക്സസ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ബിയാട്രിസ് മാജിസ്‌ട്രോയുടെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി 3,000 പേരിൽ നടത്തിയ സർവേയിൽ, എ ഐ-യുടെ സുരക്ഷയെക്കുറിച്ച് പുരുഷന്മാരേക്കാൾ 11 ശതമാനം കൂടുതൽ ജാഗ്രത പുലർത്തുന്നത് സ്ത്രീകളാണെന്ന് കണ്ടെത്തി.

ഏതൊരു കാര്യത്തിലും റിസ്ക് എടുക്കുന്നതിനേക്കാൾ സുരക്ഷിതമായ തീരുമാനങ്ങൾ എടുക്കാനാണ് സ്ത്രീകൾ മുൻഗണന നൽകുന്നത്. ഈ പൊതുവായ മനോഭാവംഎ ഐയോടുള്ള സമീപനത്തിലും പ്രതിഫലിക്കുന്നുണ്ട്.

ഓട്ടോമേഷൻ വഴി തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സാങ്കേതിക മാറ്റങ്ങൾ തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്ന പേടി എ ഐ യോടുള്ള ഇവരുടെ സംശയത്തിന് ആക്കം കൂട്ടുന്നു.

എ ഐ നൽകുന്ന ഗുണങ്ങൾ പരിമിതമാണെന്ന അഭിപ്രായമാണ് പല സ്ത്രീകൾക്കുമുള്ളത്. എന്നാൽ കൃത്യമായ നേട്ടങ്ങൾ ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ പുരുഷന്മാരെപ്പോലെ തന്നെ എ ഐ ഉപയോഗത്തെ പിന്തുണയ്ക്കാനും അവർ തയ്യാറാകുന്നുണ്ട്.

ലിംഗപരമായ ഇത്തരം വ്യത്യാസങ്ങൾ കണക്കിലെടുത്ത് മാത്രമേ എ ഐനയങ്ങൾ രൂപീകരിക്കാവൂ എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അല്ലാത്തപക്ഷം സാങ്കേതികവിദ്യയുടെ വളർച്ച നിലവിലുള്ള സാമൂഹിക അസമത്വങ്ങൾ വർദ്ധിപ്പിക്കാനും ഈ മേഖലയോടുള്ള വിമുഖത കൂടാനും കാരണമായേക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337630/study-finds-women-more-concerned-about-ai-technology-than-men)