---
title: "നൂറിലേറെ തെരുവുനായ്ക്കളെ കൊല്ലാൻ ക്വട്ടേഷൻ; പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിമാരുമുൾപ്പെടെ 9 പേർക്കെതിരെ കേസ്"
english_title: "Quotation to kill over 100 stray dogs; Case filed against 9 people including panchayat president and secretaries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337626/quotation-to-kill-over-100-stray-dogs-case-filed-against-9-people-including-panchayat-president-and-secretaries"
published_at: "2026-01-22T11:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971b9e651842_group_of_dogs_.jpg"
keywords: []
---

# നൂറിലേറെ തെരുവുനായ്ക്കളെ കൊല്ലാൻ ക്വട്ടേഷൻ; പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിമാരുമുൾപ്പെടെ 9 പേർക്കെതിരെ കേസ്

> **Lead Summary:** **ഹൈദരാബാദ്: [**നൂറിലധികം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ തെലങ്കാനയിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്കെതിരെ കേസെടുത്തു. റംഗറെഡ്ഡി ജില്ലയിലെ യാചാരം എന്ന സ്ഥലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ആരോപണങ്ങളേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**ഹൈദരാബാദ്: [**നൂറിലധികം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ തെലങ്കാനയിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്കെതിരെ കേസെടുത്തു. റംഗറെഡ്ഡി ജില്ലയിലെ യാചാരം എന്ന സ്ഥലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ആരോപണങ്ങളേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ആദ്യമാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ശയംപേട്ട്, ആരെ പള്ളി മേഖലയിൽ 300ലേറെ തെരുവുനായ്ക്കളെ കൊന്നുവെന്നാണ് എഫ്ഐആറിലെ ആരോപണം. നായ്ക്കളെ വിഷം വച്ച് കുത്തിവച്ചു കൊലപ്പെടുത്താൻ പഞ്ചായത്ത് രണ്ട് പേരെ കൂലിക്കെടുത്തുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത, മൃഗങ്ങൾക്ക് അംഗഭംഗം വരുത്തുക എന്നീ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

ജനുവരി 9നാണ് പരാതി ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വിശദമാക്കിയത്. കുഴിച്ച് മൂടിയ നായ്ക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നുവെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്. 9 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337626/quotation-to-kill-over-100-stray-dogs-case-filed-against-9-people-including-panchayat-president-and-secretaries)