---
title: "ശബരിമല സ്വർണ്ണക്കൊള്ള : 'സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ, ഇപ്പോൾ കേരളത്തിലെ ജനങ്ങൾ സത്യം മനസ്സിലാക്കി' - പ്രകാശ് ജാവ്‌ദേക്കർ"
english_title: "BJP says CPI(M) and UDF are partners in Sabarimala gold theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337619/bjp-says-cpim-and-udf-are-partners-in-sabarimala-gold-theft-new"
published_at: "2026-01-22T10:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971b5099c204_praskash.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള : 'സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ, ഇപ്പോൾ കേരളത്തിലെ ജനങ്ങൾ സത്യം മനസ്സിലാക്കി' - പ്രകാശ് ജാവ്‌ദേക്കർ

> **Lead Summary:** ** **ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികളെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളം ജനങ്ങളുടെ വിശ്വാസം വല്ലാതെ വ്രണപ്പെട്ടു.

## Article Content

** **ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികളെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളം ജനങ്ങളുടെ വിശ്വാസം വല്ലാതെ വ്രണപ്പെട്ടു.

ഭക്തർ ശബരിമലയിൽ സമർപ്പിക്കുന്ന ആഭരണങ്ങളും സ്വർണ്ണവും മോഷ്ടിക്കപ്പെടുകയാണെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. വിമാനത്താവളങ്ങളിലെ നയതന്ത്ര മാർഗങ്ങളിലൂടെ സ്വർണ്ണക്കടത്ത് നടക്കുന്നു. ടിവി സീരിയലുകളിൽ കാണുന്നതുപോലെയാണ് കുറ്റകൃത്യം നടക്കുന്നത്.

കോൺഗ്രസിന് ദേശവിരുദ്ധമായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമെന്ന് പ്രകാശ് ജാവേദക്കർ ആരോപിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണ് അവരുടെ ഔദ്യോഗിക പങ്കാളി. രണ്ട് പാർട്ടികൾക്കും എസ്ഡിപിഐയിൽനിന്ന് പരസ്യവും പരോക്ഷവുമായ പിന്തുണ ലഭിക്കുന്നു.

ഇപ്പോൾ കേരളത്തിലെ ജനങ്ങൾ സത്യം മനസ്സിലാക്കി, പ്രധാനമന്ത്രി മോദിയിൽ അവർക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337619/bjp-says-cpim-and-udf-are-partners-in-sabarimala-gold-theft-new)