---
title: "കൊതിപ്പിക്കുന്നതാണോ? സംസ്ഥാനത്ത്  സ്വർണവില താഴേക്ക്, പവന്റെ വില നോക്കാം  "
english_title: "Gold prices have decreased in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337612/gold-prices-have-decreased-in-the-state"
published_at: "2026-01-22T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971ad6515dd8_gold.jpg"
keywords: []
---

# കൊതിപ്പിക്കുന്നതാണോ? സംസ്ഥാനത്ത്  സ്വർണവില താഴേക്ക്, പവന്റെ വില നോക്കാം  

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 1,680 രൂപയുടെ കുറവാണ് ഉണ്ടായത്.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 1,680 രൂപയുടെ കുറവാണ് ഉണ്ടായത്.

പവന്റെ വിലയിൽ 1,13,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില വർധിച്ചുവെങ്കിലും ഒടുവിൽ വില കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബുധനാഴ്ച രാവിലെ രണ്ട് തവണയായി ഗ്രാമിന് 685 രൂപ വർധിച്ച് 14,415 രൂപയും പവന് 5480 രൂപ വർധിച്ച് 1,15,320 രൂപയുമായി. വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കും എത്തിയിരുന്നു.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337612/gold-prices-have-decreased-in-the-state)