---
title: "കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead on train from Karaikal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337604/woman-found-dead-on-train-from-karaikal"
published_at: "2026-01-22T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971a795e7cc0_found_dead.jpg"
keywords: []
---

# കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സു തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സു തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാരക്കൽനിന്ന് വൈകിട്ട് 4.30നു എടുത്ത് പിറ്റേന്ന് രാവിലെ 6.45നു എറണാകുളം സൗത്തിൽ എത്തുന്ന ട്രെയിൻ ആണിത്. തുടർന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്. കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാൻ എത്തിയവരാണ് യുവതിയെ മരിച്ച നിലയിൽ ട്രെയിനിനുള്ളിൽ കണ്ടത്.

ഉറങ്ങുകയാണെന്നു കരുതിയെങ്കിലും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ച വിവരം തിരിച്ചറിഞ്ഞത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം മാറ്റുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. മരിച്ചനിലയിൽ കണ്ട യുവതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337604/woman-found-dead-on-train-from-karaikal)