---
title: "നടിയെ ആക്രമിച്ച കേസ്; ദിലീപ്, അതിജീവിതയുടെ അഭിഭാഷക എന്നിവരുടെ  ഹർജികൾ ഇന്ന് കോടതി പരിഗണിക്കും"
english_title: "Actress attack case; Court to consider petitions of Dileep and survivor's lawyer today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337589/actress-attack-case-court-to-consider-petitions-of-dileep-and-survivors-lawyer-today"
published_at: "2026-01-22T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971925619208_DILEEP.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; ദിലീപ്, അതിജീവിതയുടെ അഭിഭാഷക എന്നിവരുടെ  ഹർജികൾ ഇന്ന് കോടതി പരിഗണിക്കും

> **Lead Summary:** **കൊച്ചി:** നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നടൻ ദിലീപ്, അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. കേസിലെ വിചാരണ നടപടികൾ വാർത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയാണ് ദിലീപിന്റെ ഹർജി.

## Article Content

**കൊച്ചി:** നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നടൻ ദിലീപ്, അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. കേസിലെ വിചാരണ നടപടികൾ വാർത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയാണ് ദിലീപിന്റെ ഹർജി.

വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചെന്നാണ് ദിലീപിന്റെ ആരോപണം.

യുട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് അഡ്വ. ടി ബി മിനി പരാതി നൽകിയത്.

ജനുവരി 12ന് ഹർജികൾ പരിഗണിച്ചപ്പോൾ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ എത്തിയതെന്നും എപ്പോഴും ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337589/actress-attack-case-court-to-consider-petitions-of-dileep-and-survivors-lawyer-today)