---
title: "പോലീസിനെ കണ്ട് പൊട്ടികരഞ്ഞ് ഷിംജിത ; വടകരയിലെ വീട്ടിൽഅതീവ രഹസ്യമായി മഫ്തിയിലെത്തി പോലീസ്"
english_title: "Deepak's death, Shimjita bursts into tears after seeing the police,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337587/deepaks-death-shimjita-bursts-into-tears-after-seeing-the-police"
published_at: "2026-01-22T07:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69718a1c29255_SHIMJITHA.jpg"
keywords: []
---

# പോലീസിനെ കണ്ട് പൊട്ടികരഞ്ഞ് ഷിംജിത ; വടകരയിലെ വീട്ടിൽഅതീവ രഹസ്യമായി മഫ്തിയിലെത്തി പോലീസ്

> **Lead Summary:** **കോഴിക്കോട് : **നാടിൻ്റെയാകെ പ്രതിഷേധത്തിനും അമർശത്തിനും ഒടുവിൽ വിവാദ നായിക ജയിലിനകത്ത്.

## Article Content

**കോഴിക്കോട് : **നാടിൻ്റെയാകെ പ്രതിഷേധത്തിനും അമർശത്തിനും ഒടുവിൽ വിവാദ നായിക ജയിലിനകത്ത്.

ദീപക് എന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കി മരണത്തിലേക്ക് തള്ളിവിട്ട 'വൈറൽ നായിക' ഒടുവിൽ പോലീസ് പിടിയിലായപ്പോൾ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കുള്ള താക്കീതായി മാറി.

ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് വ്യാജമായി പ്രചരിപ്പിച്ച്, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന മകനെ ഇല്ലാതാക്കിയ വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമായ ഷിംജിത മുസ്തഫയെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. എന്നാൽ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന പൊതുസമൂഹത്തിന്റെ ശക്തമായ നിലപാടിനൊടുവിൽ വടകര ചോറോട്ടെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

സോഷ്യൽ മീഡിയയിൽ റീച്ചിന് വേണ്ടി എന്തും കാട്ടിക്കൂട്ടാം, ആരെയും അപമാനിക്കാം എന്ന് കരുതുന്നവർക്കുള്ള ശക്തമായ താക്കീതാണിത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ സാമ്പത്തിക ശേഷി ഉപയോഗിച്ചോ രക്ഷപ്പെടാമെന്ന് കരുതിയെങ്കിൽ അത് തെറ്റാണെന്ന് ഈ അറസ്റ്റ് തെളിയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ദീപക് നിരപരാധിയാണെന്ന് തെളിഞ്ഞതും, പൊതുസമൂഹം ഒറ്റക്കെട്ടായി ആ കുടുംബത്തിനൊപ്പം നിന്നതുമാണ് ഈ അറസ്റ്റിലേക്ക് വേഗത്തിൽ വഴിവെച്ചത്.

ദീപക്കിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് നിയമത്തിലൂടെ തന്നെ മറുപടി ലഭിക്കണം. ഇത് വെറുമൊരു അറസ്റ്റ് മാത്രമല്ല, നിരപരാധികളെ വേട്ടയാടുന്ന സോഷ്യൽ മീഡിയ വിചാരണകൾക്കെതിരായ പോരാട്ടത്തിന്റെ ആദ്യ വിജയമാണ് അറസ്റ്റ് എന്നാണ് വിലയിരുത്തൽ.

പോലീസിനെ കണ്ട് പൊട്ടികരഞ്ഞ് ഷിംജിത ഒടുവിൽ കീഴടങ്ങി. വടകരയ്ക്കടുത്തെ ചോറോട്ടേ വീട്ടിൽ അതീവ രഹസ്യമായി മഫ്തിയിലെത്തിയായിരുന്നു പോലീസ് അറസ്റ്റ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337587/deepaks-death-shimjita-bursts-into-tears-after-seeing-the-police)