---
title: "പാലക്കാട് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ"
english_title: "DYFI breaks the lock of a house confiscated by a private firm in Palakkad and lets the family inside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337586/dyfi-breaks-the-lock-of-a-house-confiscated-by-a-private-firm-in-palakkad-and-lets-the-family-inside"
published_at: "2026-01-22T07:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697188bd16e75_PALAKKAD.jpg"
keywords: []
---

# പാലക്കാട് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ

> **Lead Summary:** **പാലക്കാട്: **മുടപ്പല്ലൂരില്‍ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുടപ്പല്ലൂര്‍ കള്ളിത്തോട് സ്വാമിനാഥന്റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. തുടര്‍ന്ന് കുഞ്ഞുങ്ങളടക്കമുള്ള വീട്ടിലെ അംഗങ്ങള്‍ പുറത്തിരിക്കുകയായിരുന്നു.

## Article Content

**പാലക്കാട്: **മുടപ്പല്ലൂരില്‍ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുടപ്പല്ലൂര്‍ കള്ളിത്തോട് സ്വാമിനാഥന്റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. തുടര്‍ന്ന് കുഞ്ഞുങ്ങളടക്കമുള്ള വീട്ടിലെ അംഗങ്ങള്‍ പുറത്തിരിക്കുകയായിരുന്നു.

വായ്പാ കുടിശ്ശിക തിരിച്ചടക്കുന്നതിലെ വീഴ്ചയെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തത്. തുക തിരിച്ചടക്കുന്നതിന് സാവകാശം തേടിയെങ്കിലും ലഭിച്ചിരുന്നില്ല.

പിന്നാലെ ജപ്തി ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് വൈകിട്ടോടെ മുടപ്പല്ലൂരിലെയും വടക്കഞ്ചേരിയിലെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തുകയറ്റുകയായിരുന്നു. ജപ്തി നടപടി സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337586/dyfi-breaks-the-lock-of-a-house-confiscated-by-a-private-firm-in-palakkad-and-lets-the-family-inside)