---
title: "ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിൻ്റെ സ്വത്തുക്കളും കണ്ടുകെട്ടും"
english_title: "Sabarimala gold theft case, A Padmakumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337585/sabarimala-gold-theft-case-a-padmakumar"
published_at: "2026-01-22T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69718571c2653_AP.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിൻ്റെ സ്വത്തുക്കളും കണ്ടുകെട്ടും

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. പ്രതികളായ എൻ. വാസു, മുരാരി ബാബു എന്നിവരുടെ ആസ്തികൾ കണ്ടുകെട്ടാനാണ് നിലവിൽ നീക്കം നടക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. പ്രതികളായ എൻ. വാസു, മുരാരി ബാബു എന്നിവരുടെ ആസ്തികൾ കണ്ടുകെട്ടാനാണ് നിലവിൽ നീക്കം നടക്കുന്നത്.

 മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിന്റെ സ്വത്തുക്കലും ഇ ഡി കണ്ടുകെട്ടും. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണത്തിന്റെ മൂല്യത്തിന് തുല്യമായ ആസ്തികളാകും ഇത്തരത്തിൽ കണ്ടുകെട്ടുക.

കേസിലെ വിവിധ പ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന 8 സ്ഥാവര സ്വത്തുക്കൾ ഇഡി മരവിപ്പിച്ച് കഴിഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന വ്യപകമായി ഇഡ‍ി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ സുപ്രധാന നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337585/sabarimala-gold-theft-case-a-padmakumar)