---
title: "വീണത് രാജാവ്, ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയെ മറികടന്ന് ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്ത്"
english_title: "Daryl Mitchell surpasses Virat Kohli to become the top ODI batsman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337550/daryl-mitchell-surpasses-virat-kohli-to-become-the-top-odi-batsman"
published_at: "2026-01-21T18:16:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970cadde7153_darell_michel.jpg"
keywords: []
---

# വീണത് രാജാവ്, ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയെ മറികടന്ന് ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്ത്

> **Lead Summary:** ****[] ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയെ മറികടന്ന് ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ മിന്നും ഫോമാണ് മിച്ചലിനെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പര നേടുക എന്ന 37 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാനും പമ്പര വിജയത്തോടെ ന്യൂസിലൻഡിന് സാധിച്ചു.

## Article Content

****[] ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയെ മറികടന്ന് ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ മിന്നും ഫോമാണ് മിച്ചലിനെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പര നേടുക എന്ന 37 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാനും പമ്പര വിജയത്തോടെ ന്യൂസിലൻഡിന് സാധിച്ചു.

പരമ്പരയിൽ രണ്ട് സെഞ്ച്വറികളാണ് മിച്ചൽ നേടിയത്. 845 റാങ്കിംഗ് പോയിന്റുമായി കോഹ്‌ലിയെ പിന്തള്ളി മിച്ചൽ ഒന്നാം സ്ഥാനത്ത് എത്തിയത്. മിച്ചലിനും കോഹ്‌ലിക്കും പിന്നിൽ, റാങ്കിം​ഗിൽ അഫ്ഗാൻ താരം സിദ്രാനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യൻ താരം രോഹിത് ശർമയെ പിന്തള്ളിയാണ് റാങ്കിം​ഗിൽ മൂന്നാം സ്ഥാനത്ത് സിദ്രാൻ എത്തിയത്.

ഏക​ദിന ബൗളർമാരുടെ റാങ്കിം​ഗിൽ അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ രണ്ടാം സ്ഥാനത്തും തുടരുന്നു. അതേസമയം, ന്യൂസിലൻ‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ന് ഇന്ത്യ കളത്തിലിറങ്ങും. നാഗ്പൂരിൽ നടക്കുന്ന ആദ്യ മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാ​ഗ്പൂരിൽ വെച്ചാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337550/daryl-mitchell-surpasses-virat-kohli-to-become-the-top-odi-batsman)