---
title: "പഴുത്ത നേന്ത്രപ്പഴം ഉണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ സ്നാക്ക് റെഡി"
english_title: "pazham nirachathu racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337541/pazham-nirachathu-racipe"
published_at: "2026-01-21T17:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970bd8979858_pazhm.jpg"
keywords: []
---

# പഴുത്ത നേന്ത്രപ്പഴം ഉണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ സ്നാക്ക് റെഡി

> **Lead Summary:** **** ചായക്കടകളിലെ ചില്ലുഭരണികളിലെ ഒരു പ്രധാന ആകർഷണമാണ് പഴം നിറച്ചത്. നല്ല കടുപ്പത്തിലുള്ള ഒരു ചായക്കൊപ്പം കഴിക്കാൻ പറ്റിയ, മധുരമേറിയ ഒരു നാലുമണിപ്പലഹാരമാണിത്.**

## Article Content

**** ചായക്കടകളിലെ ചില്ലുഭരണികളിലെ ഒരു പ്രധാന ആകർഷണമാണ് പഴം നിറച്ചത്. നല്ല കടുപ്പത്തിലുള്ള ഒരു ചായക്കൊപ്പം കഴിക്കാൻ പറ്റിയ, മധുരമേറിയ ഒരു നാലുമണിപ്പലഹാരമാണിത്.**

ആവശ്യമുള്ള സാധനങ്ങൾ**

**നേന്ത്രപ്പഴം **

**  നെയ്യ്**

**ചിരവിയെടുത്ത തേങ്ങ  **

**പഞ്ചസാര  **

**ഏലക്കായ്**

**ഉണക്കമുന്തിരി **

**തയാറാക്കുന്ന വിധം**

* മൂന്ന് നേന്ത്രപ്പഴങ്ങൾ എടുക്കുക. ഇതിൽ നിറക്കാനുള്ള തേങ്ങ കൂട്ട് തയാറാക്കി വെക്കാം. നെയ്യ് ഒഴിച്ചു ചൂടായ പാത്രത്തിൽ തേങ്ങ ചേർക്കണം. ഇത് ചൂടാവാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്തു കൊടുക്കാം. ഇതിന് പിന്നാലെ കൂട്ടിലെ മറ്റ് വിഭവങ്ങളായ ഏലക്കയും ഉണക്കമുന്തിരിയും ചേർത്ത് മാറ്റി വയ്ക്കാം.*

*ഒരുപാട് പഴുതിട്ടില്ലാത്ത മൂന്ന് നേന്ത്രപ്പഴങ്ങൾ എടുക്കുക. ഇത് നെടുകെ കീറി തയാറാക്കി വച്ച തേങ്ങാ കൂട്ട് നിറക്കാം. ഇത് പുറത്ത് പോകാതിരിക്കാൻ അരിപ്പൊടി കൊണ്ട് കീറിയ സ്ഥലം അടയ്ക്കുക. നെയ്യിൽ പഴം പൊരിച്ചെടുക്കുക. പുറം പൊരിഞ്ഞ് വന്നാല്‍ പാനിൽ നിന്നെടുക്കാം. കിടിലൻ പ‍ഴം നിറച്ചത് റെഡി.*

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337541/pazham-nirachathu-racipe)