---
title: "ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ഭാര്യ പദവി നല്‍കണം -  മദ്രാസ് ഹൈക്കോടതി"
english_title: "Women in live-in relationships should be given the status of wife - Madras High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337522/women-in-live-in-relationships-should-be-given-the-status-of-wife-madras-high-court"
published_at: "2026-01-21T15:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970aa0e4e411_court.jpg"
keywords: []
---

# ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ഭാര്യ പദവി നല്‍കണം -  മദ്രാസ് ഹൈക്കോടതി

> **Lead Summary:** **ചെന്നൈ: ** ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ 'ഭാര്യ' പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. യുവാവ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിവാഹത്തില്‍ നിന്ന് ഒഴിയുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി.

## Article Content

**ചെന്നൈ: ** ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ 'ഭാര്യ' പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. യുവാവ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിവാഹത്തില്‍ നിന്ന് ഒഴിയുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി.

യുവാവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വിവാഹിതരായ സ്ത്രീകള്‍ക്ക് നല്‍കുന്ന നിയമപരമായ പരിരക്ഷകള്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍, ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകളെ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് കടമയുണ്ടെന്ന് ജസ്റ്റിസ് എസ് ശ്രീമതി വ്യക്തമാക്കി.

2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. യുവതിയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗിക ബന്ധം പുലര്‍ത്തുകയും അതിനുശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337522/women-in-live-in-relationships-should-be-given-the-status-of-wife-madras-high-court)