---
title: "'അന്ന് വാംഖഡെയിലെ ബോൾ ബോയ്'; ഐപിഎൽ യാത്രയെക്കുറിച്ച് ശ്രേയസ് അയ്യർ"
english_title: "Shreyas Iyer on his IPL journey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337505/shreyas-iyer-on-his-ipl-journey"
published_at: "2026-01-21T14:56:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69709c2833180_TRU8.jpg"
keywords: []
---

# 'അന്ന് വാംഖഡെയിലെ ബോൾ ബോയ്'; ഐപിഎൽ യാത്രയെക്കുറിച്ച് ശ്രേയസ് അയ്യർ

> **Lead Summary:** **ചണ്ഡീഗഡ്: [[truevisionnews.com]] **2008-ലെ ആദ്യ ഐപിഎൽ സീസണിൽ താൻ ഒരു ബോൾ ബോയി ആയിരുന്നു എന്ന കൗതുകകരമായ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. ജിയോ ഹോട്ട്‌സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണിൽ കിരീടത്തിലേക്ക് നയിച്ച താരം തന്റെ ഐപിഎൽ യാത്രയെക്കുറിച്ച് സംസാരിച്ചത്.

## Article Content

**ചണ്ഡീഗഡ്: [[truevisionnews.com]] **2008-ലെ ആദ്യ ഐപിഎൽ സീസണിൽ താൻ ഒരു ബോൾ ബോയി ആയിരുന്നു എന്ന കൗതുകകരമായ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. ജിയോ ഹോട്ട്‌സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണിൽ കിരീടത്തിലേക്ക് നയിച്ച താരം തന്റെ ഐപിഎൽ യാത്രയെക്കുറിച്ച് സംസാരിച്ചത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് - റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിലായിരുന്നു ശ്രേയസ് ബോൾ ബോയിയായി എത്തിയത്. അന്ന് മുംബൈ അണ്ടർ 14 ടീമിൽ കളിച്ചിരുന്ന ശ്രേയസിനെയും സഹതാരങ്ങളെയും ഐപിഎൽ അധികൃതർ ബോൾ ബോയിമാരായി തിരഞ്ഞെടുക്കുകയായിരുന്നു.

സ്ട്രീറ്റ് ക്രിക്കറ്റിലൂടെ വളർന്ന തനിക്ക് അതൊരു വലിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. അക്കാലത്ത് അന്തർമുഖനായിരുന്ന താൻ സഹപ്രവർത്തകരെപ്പോലെ താരങ്ങളെ സമീപിക്കാൻ മടിച്ചിരുന്നതായും ശ്രേയസ് പറഞ്ഞു.

എങ്കിലും തന്റെ പ്രിയതാരമായ റോസ് ടെയ്‌ലറെ നേരിൽ കണ്ട് സംസാരിച്ചത് അദ്ദേഹം അനുസ്മരിച്ചു. ഫീൽഡിങ്ങിനിടെ ബൗണ്ടറി ലൈനിന് സമീപമിരുന്ന് വിശേഷങ്ങൾ ചോദിച്ച ഇർഫാൻ പത്താനുമായുള്ള കൂടിക്കാഴ്ചയും ശ്രേയസ് പങ്കുവെച്ചു.

ബോൾ ബോയിയായിരുന്ന ഈ സംഭവത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷം, 2015-ലാണ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ശ്രേയസ് അയ്യർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ താരം ഇന്ന് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി വളർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337505/shreyas-iyer-on-his-ipl-journey)