---
title: "'കോലിക്ക് ഇനി ആഭ്യന്തര ക്രിക്കറ്റ് വേണ്ട'; വിരാടിന്റെ ഫോമിനെ പ്രകീർത്തിച്ച് മുഹമ്മദ് കൈഫ്"
english_title: "Mohammad Kaif praises Virat's form"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337490/mohammad-kaif-praises-virats-form"
published_at: "2026-01-21T14:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970943a93bc8_TRU3.jpg"
keywords: []
---

# 'കോലിക്ക് ഇനി ആഭ്യന്തര ക്രിക്കറ്റ് വേണ്ട'; വിരാടിന്റെ ഫോമിനെ പ്രകീർത്തിച്ച് മുഹമ്മദ് കൈഫ്

> **Lead Summary:** **ന്യൂഡൽഹി:** **[[truevisionnews.com] ] **വിരാട് കോലി ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത കോലിയുടെ സ്ഥിരതയെ മുൻനിർത്തിയാണ് കൈഫിന്റെ പ്രതികരണം.

## Article Content

**ന്യൂഡൽഹി:** **[[truevisionnews.com] ] **വിരാട് കോലി ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത കോലിയുടെ സ്ഥിരതയെ മുൻനിർത്തിയാണ് കൈഫിന്റെ പ്രതികരണം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിലേക്ക് മടങ്ങുന്നതും ഇടവേളകൾക്ക് ശേഷം ടീമിലെത്തുന്നതും പതിവാക്കിയിട്ടും കളിക്കളത്തിൽ കോലി പുലർത്തുന്ന സ്ഥിരത അദ്ഭുതപ്പെടുത്തുന്നതാണെന്ന് കൈഫ് പറഞ്ഞു.

കോലിയുടെ ശാരീരികക്ഷമത, കളിത്തോടുള്ള അഭിനിവേശം, തയ്യാറെടുപ്പുകൾ എന്നിവയ്ക്ക് പകരം വെക്കാൻ മറ്റൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരം മത്സരങ്ങൾ കളിക്കാത്ത സാഹചര്യത്തിലും മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും സിഡ്‌നി ഏകദിനം മുതൽ കോലി തകർപ്പൻ ഫോമിലാണ്. അവസാന ഏഴ് ഇന്നിങ്‌സുകളിൽ നിന്നായി 123 ശരാശരിയിൽ 616 റൺസാണ് താരം അടിച്ചുകൂട്ടിയത്.

108 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിൽ മൂന്ന് സെഞ്ചുറികളും മൂന്ന് അർദ്ധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മാത്രം 240 റൺസാണ് കോലി നേടിയത്. ഇത്രയും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ മത്സരപരിശീലനത്തിനായി ആഭ്യന്തര തലത്തിൽ കളിക്കേണ്ട കാര്യമില്ലെന്നാണ് കൈഫിന്റെ പക്ഷം.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337490/mohammad-kaif-praises-virats-form)