---
title: "മിനിറ്റുകൾക്കുള്ളിൽ കടുപ്പത്തിലൊരു ചായ; ഇതാ ഒരു 'കുക്കർ വിദ്യ'"
english_title: "Cooker Tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337462/cooker-tea"
published_at: "2026-01-21T12:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69707fc9d7cc8_TRU1.jpg"
keywords: []
---

# മിനിറ്റുകൾക്കുള്ളിൽ കടുപ്പത്തിലൊരു ചായ; ഇതാ ഒരു 'കുക്കർ വിദ്യ'

> **Lead Summary:** **[[truevisionnews.com] ] **തിരക്കേറിയ ജീവിതത്തിനിടയിൽ സമയം ലാഭിക്കാൻ പുതിയ വഴികൾ തേടുന്നവർക്കായി ഇതാ ഒരു 'കുക്കർ വിദ്യ'. അടുക്കളയിൽ പാൽ തിളപ്പിച്ചും ചായപ്പൊടിയിട്ട് കുറുക്കിയും ചായ ഉണ്ടാക്കുന്ന പരമ്പരാഗത രീതിക്ക് പകരം, പ്രഷർ കുക്കറിൽ മിനിറ്റുകൾക്കുള്ളിൽ ചായ തയ്യാറാക്കാം.

## Article Content

**[[truevisionnews.com] ] **തിരക്കേറിയ ജീവിതത്തിനിടയിൽ സമയം ലാഭിക്കാൻ പുതിയ വഴികൾ തേടുന്നവർക്കായി ഇതാ ഒരു 'കുക്കർ വിദ്യ'. അടുക്കളയിൽ പാൽ തിളപ്പിച്ചും ചായപ്പൊടിയിട്ട് കുറുക്കിയും ചായ ഉണ്ടാക്കുന്ന പരമ്പരാഗത രീതിക്ക് പകരം, പ്രഷർ കുക്കറിൽ മിനിറ്റുകൾക്കുള്ളിൽ ചായ തയ്യാറാക്കാം.

'മീൽസ് ആൻഡ് മൈൽസ്‌റ്റോൺസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു വീട്ടമ്മ പങ്കുവെച്ച ഈ വിദ്യ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയായിരുന്നു. കുട്ടികളുടെ കാര്യങ്ങളും വീട്ടുജോലികളും കഴിഞ്ഞ് ചായ ഉണ്ടാക്കാൻ സമയം കിട്ടാതെ വന്നപ്പോഴാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ഇവർ പറയുന്നു.

സാധാരണ ചായയ്ക്ക് എടുക്കുന്ന ചേരുവകളെല്ലാം (പാൽ, വെള്ളം, ചായപ്പൊടി, പഞ്ചസാര, ഇഞ്ചി, ഏലയ്ക്ക) നേരിട്ട് കുക്കറിലേക്ക് ഒഴിക്കുക. കുക്കർ അടച്ചുവെച്ച് അടുപ്പത്ത് വെച്ച് വെറും രണ്ട് വിസിൽ അടിച്ചാൽ നാല് മിനിറ്റിനുള്ളിൽ കടുപ്പമേറിയ ചായ തയ്യാർ!

കുക്കറിൽ തന്നെ 'സ്പെഷ്യൽ ദം ചായ' ഉണ്ടാക്കാമെന്നും ഇവർ അവകാശപ്പെടുന്നു. കുക്കറിലേക്ക് പാലും മസാലക്കൂട്ടുകളും (ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി, കുരുമുളക്) ചായപ്പൊടിയും ചേർത്ത് രണ്ട് വിസിൽ അടിപ്പിച്ച ശേഷം പ്രഷർ കളഞ്ഞ് അരിച്ചെടുത്താൽ സ്വാദിഷ്ടമായ മസാല ചായ റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337462/cooker-tea)