---
title: "'എതിർത്തിട്ടും പീഡിപ്പിച്ചു, മക്കളെ കരുതി നിലവിളിച്ചില്ല'; യുവതിയുടെ പരാതിയിൽ പൊലീസ് സംരക്ഷണയൊരുക്കാൻ ഉത്തരവിട്ട് കോടതി"
english_title: "'Despite resisting, he tortured me, I didn't cry out for my children'; Court orders police protection in woman's complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337452/despite-resisting-he-tortured-me-i-didnt-cry-out-for-my-children-court-orders-police-protection-in-womans-complaint"
published_at: "2026-01-21T12:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69707aa283037_Court_orders_police_protection_in_womans_complaint.jpg"
keywords: []
---

# 'എതിർത്തിട്ടും പീഡിപ്പിച്ചു, മക്കളെ കരുതി നിലവിളിച്ചില്ല'; യുവതിയുടെ പരാതിയിൽ പൊലീസ് സംരക്ഷണയൊരുക്കാൻ ഉത്തരവിട്ട് കോടതി

> **Lead Summary:** **സിംഗപ്പൂർ: [** ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്ന് യുവതിക്ക് സംരക്ഷണം നൽകാൻ സിംഗപ്പൂർ കുടുംബ കോടതി ഉത്തരവിട്ടു. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഭർത്താവിൽ നിന്ന് സംരക്ഷണം തേടി യുവതി കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി.

## Article Content

**സിംഗപ്പൂർ: [** ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്ന് യുവതിക്ക് സംരക്ഷണം നൽകാൻ സിംഗപ്പൂർ കുടുംബ കോടതി ഉത്തരവിട്ടു. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഭർത്താവിൽ നിന്ന് സംരക്ഷണം തേടി യുവതി കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി.

ഭർത്താവിൽ നിന്നുള്ള സംരക്ഷണം, വീടൊഴിയൽ, ചികിത്സാ ചെലവുകൾ എന്നിവയാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്. വിവാഹമോചന നടപടികൾക്കിടയിലും ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഇത് ഉഭയസമ്മതപ്രകാരമുള്ള കാര്യങ്ങളാണെന്ന് ഭർത്താവ് വാദിച്ചെങ്കിലും ലഭ്യമായ തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി ഇത് തള്ളുകയായിരുന്നു.

2025 മെയ് 28നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നും താൻ ലൈം​ഗിക പീഡനത്തിനിരയായെന്നും മാനസികമായി തകർന്നെന്നും യുവതി പറഞ്ഞു. ദിവസങ്ങളായി താൻ ശരിയായി ഭക്ഷണം കഴിക്കുകയോ നന്നായി ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും ഉറങ്ങാനായി മദ്യത്തെ ആശ്രയിക്കേണ്ടി വന്നെന്നും അവർ പറഞ്ഞു.

തന്നോട് മദ്യം കഴിക്കരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. കുട്ടികളുടെ മുന്നിൽ മദ്യപിക്കില്ലെന്നും മതവിശ്വാസങ്ങൾക്ക് എതിരായതിനാലും സമ്മതിച്ചു. അന്ന് ഭർത്താവിൽ നിന്ന് അകന്ന് ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുമ്പോൾ ഭർത്താവ് സമ്മതിമില്ലാതെ കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

മക്കളെ കരുതി നിലവിളിച്ചില്ല. ആവർത്തിച്ച് എതിർത്തിട്ടും അയാൾ അവളെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് ബലാത്സംഗം ചെയ്തു. പരാതിപ്പെടുകയാണെങ്കിൽ ഞാനിത് പൂർത്തിയാക്കുമെന്നും ഭർത്താവ് പറഞ്ഞു. ഇത് തന്നെ വല്ലാതെ ബാധിച്ചുവെന്നും വിഷാദത്തിലാണെന്നും ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടപ്പെട്ടുവെന്നും ജോലി ചെയ്യാൻ കഴിയാതെ വന്നതായും ആ സ്ത്രീ പറഞ്ഞു. അതേസമയം, മെയ് 28 ന് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കാര്യം ആ പുരുഷൻ നിഷേധിച്ചില്ല. ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് അയാൾ വാദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337452/despite-resisting-he-tortured-me-i-didnt-cry-out-for-my-children-court-orders-police-protection-in-womans-complaint)