---
title: "സ്വർണവില കേട്ടാൽ  തലയിൽ കൈവെച്ചുപോകും ....:  പവന് കൂടിയത് 3,680 രൂപ കൂടി! "
english_title: "Gold Price (January 21)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337425/gold-price-january-21"
published_at: "2026-01-21T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697066d5d9f38_gold.jpg"
keywords: []
---

# സ്വർണവില കേട്ടാൽ  തലയിൽ കൈവെച്ചുപോകും ....:  പവന് കൂടിയത് 3,680 രൂപ കൂടി! 

> **Lead Summary:** ** **സ്വർണത്തിന് ചരിത്രത്തിലെ വലിയ വില വർധന. ഗ്രാമിന് 460 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 14,190 രൂപയായി. പവന് 3,680 രൂപ കൂടി 1,13,520 രൂപയിലാണ് വ്യാപരം നടക്കുന്നത്.

## Article Content

** **സ്വർണത്തിന് ചരിത്രത്തിലെ വലിയ വില വർധന. ഗ്രാമിന് 460 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 14,190 രൂപയായി. പവന് 3,680 രൂപ കൂടി 1,13,520 രൂപയിലാണ് വ്യാപരം നടക്കുന്നത്.

ചൊവ്വാഴ്ച മൂന്നു തവണയായി കുതിച്ചുയർന്ന സ്വർണവില, വൈകീട്ട് അഞ്ചു മണിയോടെ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 3,160 രൂപ കൂടിയ ശേഷം ​അഞ്ചു​ മണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,840 രൂപയായി. ഗ്രാമിന് ഇന്നലെ മൂന്നു തവണയായി 395 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337425/gold-price-january-21)