---
title: "ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ"
english_title: "A young man died tragically in a road accident in Palakkad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337390/a-young-man-died-tragically-in-a-road-accident-in-palakkad-new"
published_at: "2026-01-21T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970306886cc5_accident.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

> **Lead Summary:** **പാലക്കാട് : ** പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്.

## Article Content

**പാലക്കാട് : ** പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്.

രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. രണ്ടാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337390/a-young-man-died-tragically-in-a-road-accident-in-palakkad-new)