---
title: "പഴങ്ങൾ ജ്യൂസായല്ല, ചവച്ചരച്ച് കഴിക്കണം; പ്രമേഹരോഗികൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ"
english_title: "Some things to note for diabetics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337312/some-things-to-note-for-diabetics"
published_at: "2026-01-20T14:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f4a2e76a6a_tru6.jpg"
keywords: []
---

# പഴങ്ങൾ ജ്യൂസായല്ല, ചവച്ചരച്ച് കഴിക്കണം; പ്രമേഹരോഗികൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

> **Lead Summary:** **[[truevisionnews.com]]** പഴങ്ങൾ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പ്രമേഹം , പി.സി.ഒ.ഡി , പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ പഴങ്ങൾ കഴിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

## Article Content

**[[truevisionnews.com]]** പഴങ്ങൾ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പ്രമേഹം , പി.സി.ഒ.ഡി , പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ പഴങ്ങൾ കഴിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പഴങ്ങൾ ജ്യൂസ് അടിച്ച് കുടിക്കുന്നതാണോ അതോ നേരിട്ട് കഴിക്കുന്നതാണോ ഗുണകരം എന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ നോക്കാം.

**ജ്യൂസ് ഒഴിവാക്കണോ?**

ഫ്രഷ് ജ്യൂസുകളേക്കാൾ പഴങ്ങൾ നേരിട്ട് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്: രക്തത്തിലെ പഞ്ചസാര: പഴങ്ങൾ ജ്യൂസായി കുടിക്കുമ്പോൾ അത് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar Level) പെട്ടെന്ന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നാരുകളുടെ കുറവ്: ജ്യൂസ് അടിക്കുമ്പോൾ പഴങ്ങളിലെ നാരുകൾ (Fiber) നഷ്ടപ്പെടുന്നു. എന്നാൽ പഴങ്ങൾ നേരിട്ട് കഴിക്കുമ്പോൾ ഈ നാരുകൾ ലഭിക്കുകയും ദഹനം സാവധാനത്തിലാവുകയും ചെയ്യുന്നു. അമിതഭാരം കുറയ്ക്കാൻ: പഴങ്ങളിലെ നാരുകളും ജലാംശവും വയർ നിറഞ്ഞ സംതൃപ്തി നൽകുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

**പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ**

സ്വാഭാവിക മധുരമുള്ളതിനാൽ മിതമായ അളവിൽ മാത്രം പഴങ്ങൾ കഴിക്കാൻ പ്രമേഹരോഗികൾ ശ്രദ്ധിക്കണം. താഴെ പറയുന്ന പഴങ്ങൾ പ്രമേഹമുള്ളവർക്ക് സുരക്ഷിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം: ആപ്പിൾ, പേരയ്ക്ക,മാതളം, മുന്തിരി,സ്ട്രോബെറി, ബ്ലൂബെറി,തണ്ണിമത്തൻ, പപ്പായ,ഓറഞ്ച്, ചെറീസ്,

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337312/some-things-to-note-for-diabetics)