---
title: "കാർഷിക ഗവേഷണ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഹൈദരാബാദ് നാമിൽ പിജിഡിഎം പ്രവേശനം"
english_title: "PGDM Admission in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337292/pgdm-admission-in-hyderabad"
published_at: "2026-01-20T13:39:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f38315bc0c_tru3.jpg"
keywords: []
---

# കാർഷിക ഗവേഷണ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഹൈദരാബാദ് നാമിൽ പിജിഡിഎം പ്രവേശനം

> **Lead Summary:** **[[truevisionnews.com] ] **കാർഷികഗവേഷണത്തിലെ മികവു ലക്ഷ്യമാക്കി 1976-ൽ ഐസിഎആർ സ്‌ഥാപിച്ച ശ്രേഷ്‌ഠസ്‌ഥാപനമാണ് ICAR-National Academy of Agricultural Research Management. അവിടെ ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെൻ്റ് (അഗ്രി-ബിസിനസ് മാനേജ്മെൻ്റ്) - PGDM - പ്രോഗ്രാം 2026-28 ബാച്ചിലെ പ്രവേശനത്തിന് ഫെബ്രുവരി 28 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

## Article Content

**[[truevisionnews.com] ] **കാർഷികഗവേഷണത്തിലെ മികവു ലക്ഷ്യമാക്കി 1976-ൽ ഐസിഎആർ സ്‌ഥാപിച്ച ശ്രേഷ്‌ഠസ്‌ഥാപനമാണ് ICAR-National Academy of Agricultural Research Management. അവിടെ ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെൻ്റ് (അഗ്രി-ബിസിനസ് മാനേജ്മെൻ്റ്) - PGDM - പ്രോഗ്രാം 2026-28 ബാച്ചിലെ പ്രവേശനത്തിന് ഫെബ്രുവരി 28 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഈ ഡിപ്ലോമ എംബിഎയ്ക്കു തുല്യമായി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടുണ്ട്.അഗ്രിക്കൾച്ചറിലോ ബന്ധപ്പെട്ട (അലൈഡ്) വിഷയത്തിലോ 4 വർഷത്തെ ബാച്‌ലർ ബിരുദമാണ് പ്രവേശനത്തിനുള്ള മിനിമം യോഗ്യത.

ഫുഡ് ടെക്നോളജി, ഫോറസ്ട്രി, ഡെയറി സയൻസ്, ഹോം സയൻസ് മുതലായവയിലെ ബിരുദം പരിഗണിക്കും. ക്ലാസുകൾതുടങ്ങുന്നതിനുമുൻപു ബിരുദം നേടണം. CAT അഥവാ CMAT സ്കോറുണ്ടായിരിക്കുകയും വേണം.

അപേക്ഷാരീതി വെബ്സൈറ്റിലുണ്ട്. ഫീ 1000 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം 500 രൂപ. CAT / CMAT സ്കോർ, അനലിറ്റിക്കൽ റൈറ്റിങ് സ്ക‌ിൽ ടെസ്‌റ്റ്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, അക്കാദമികചരിത്രം, സേവനപരിചയം എന്നിവ ആധാരമാക്കിയാണ് സിലക്‌ഷൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337292/pgdm-admission-in-hyderabad)