---
title: "ഫുൾ എ പ്ലസ് നേടിയവർ ശ്രദ്ധിക്കുക; മെറിറ്റ് അവാർഡിന് ഫെബ്രുവരി 5 വരെ അപേക്ഷ നൽകാം"
english_title: "Applications for the Merit Award can be submitted until February 5th."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337288/applications-for-the-merit-award-can-be-submitted-until-february-5th"
published_at: "2026-01-20T13:33:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f36d5994ee_tru2.jpg"
keywords: []
---

# ഫുൾ എ പ്ലസ് നേടിയവർ ശ്രദ്ധിക്കുക; മെറിറ്റ് അവാർഡിന് ഫെബ്രുവരി 5 വരെ അപേക്ഷ നൽകാം

> **Lead Summary:** **തിരുവനന്തപുരം: [[truevisionnews.com] ] **ഹയർ സെക്കൻഡറി / വിഎച്ച്എസ്‌ഇ സംസ്‌ഥാന സിലബസിൽ 2024 മാർച്ചിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർഥികളിൽ നിന്നു ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം: [[truevisionnews.com] ] **ഹയർ സെക്കൻഡറി / വിഎച്ച്എസ്‌ഇ സംസ്‌ഥാന സിലബസിൽ 2024 മാർച്ചിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർഥികളിൽ നിന്നു ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

dcescholarship.kerala.gov.in ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്‌തു രേഖകൾ സഹിതം ഫെബ്രുവരി 5ന് മുൻപായി കോളജ് വിദ്യാഭ്യാസ കാര്യാലയത്തിൽ നൽകണം.

**കണക്ട് ടു വർക്ക്' സ്കോളർഷിപ്**
കേന്ദ്ര, സംസ്‌ഥാന വകുപ്പുകളും സ്ഥാപനങ്ങളും വിതരണം ചെയ്യുന്ന മറ്റേതെങ്കിലും സ്കോളർഷിപ് ലഭിക്കുന്നുണ്ടെങ്കിൽ തൊഴിൽ അന്വേഷകർക്കുള്ള 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി'യിലെ സ്കോളർഷിപ്പിന് അർഹതയുണ്ടാകില്ല.

സാമൂഹിക ക്ഷേമ പെൻഷൻ, സർവീസ് പെൻഷൻ, ക്ഷേമനിധി പെൻഷൻ, ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ എന്നിവ ലഭിക്കുന്നവർക്കും അർഹതയില്ല.നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും മാസം 1000 രൂപ നൽകുന്ന കണക്ട് ടു വർക്ക് പദ്ധതിയുടെ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 18നും 30നും ഇടയിലായിരിക്കണം. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയരുത്. അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്കു സ്കോളർഷിപ് നൽകും.

ഒരു വ്യക്‌തിക്കു പരാമവധി 12 മാസത്തേക്കു മാത്രമേ സ്കോളർഷിപ് ലഭിക്കുകയുള്ളൂ. അനർഹമായി കൈപ്പറ്റിയാൽ 18% പലിശയോടെ തിരിച്ചുപിടിക്കും. സ്കോളർഷിപ് കാലയളവിൽ ജോലി ലഭിച്ചാൽ സ്കോളർഷിപ് പിന്നീടു നൽകില്ല. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർക്കാണു പദ്ധതി നിർവഹണച്ചുമതല. ഓൺലൈനായി അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337288/applications-for-the-merit-award-can-be-submitted-until-february-5th)