---
title: "പാലക്കാട് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ മോഷണം പോയി; പരാതിയിൽ അന്വേഷണം"
english_title: "Panchaloha idols stolen from Palakkad temple investigation into complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337278/panchaloha-idols-stolen-from-palakkad-temple-investigation-into-complaint"
published_at: "2026-01-20T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f2c3d3d3f9_robbery.jpg"
keywords: []
---

# പാലക്കാട് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ മോഷണം പോയി; പരാതിയിൽ അന്വേഷണം

> **Lead Summary:** **പാലക്കാട്: ** പാലക്കാട് ക്ഷേത്രത്തിൽ വൻ കവർച്ച. വിക്ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കവ‍ർന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നിങ്ങനെ 5 പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും മോഷണം പോയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

## Article Content

**പാലക്കാട്: ** പാലക്കാട് ക്ഷേത്രത്തിൽ വൻ കവർച്ച. വിക്ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കവ‍ർന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നിങ്ങനെ 5 പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും മോഷണം പോയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337278/panchaloha-idols-stolen-from-palakkad-temple-investigation-into-complaint)