---
title: "വീണ്ടും പൊന്നിന് സർവകാല റെക്കോർഡ്; ഇന്നത്തെ നിരക്കറിയാം"
english_title: "Gold Rate Today 20 January 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337219/gold-rate-today-20-january-2026"
published_at: "2026-01-20T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1063bf10c_gold_rate.jpg"
keywords: []
---

# വീണ്ടും പൊന്നിന് സർവകാല റെക്കോർഡ്; ഇന്നത്തെ നിരക്കറിയാം

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. നിലവിലെ എല്ലാ റെക്കോർഡുകളും മറികടന്നാണ് വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയിലെത്തി. 760 രൂപയുടെ വര്‍ധനയോടെ 1,08,000 രൂപയിലാണ് പവൻ വില. കഴിഞ്ഞ ദിവസത്തെ പവൻ വിലയായ 1,07,240 രൂപയെന്ന വിലയാണ് ഇന്ന് തിരുത്തിയത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. നിലവിലെ എല്ലാ റെക്കോർഡുകളും മറികടന്നാണ് വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയിലെത്തി. 760 രൂപയുടെ വര്‍ധനയോടെ 1,08,000 രൂപയിലാണ് പവൻ വില. കഴിഞ്ഞ ദിവസത്തെ പവൻ വിലയായ 1,07,240 രൂപയെന്ന വിലയാണ് ഇന്ന് തിരുത്തിയത്.

രാജ്യാന്തര വിലയിൽ സ്വർണവില വർധിച്ചതോടെയാണ് കേരളത്തിലും വില മാറിയത്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ചാർജും ചേർത്ത് 1,22,420 രൂപയെങ്കിലും വേണ്ടി വരും. വിലയിലെ വർധനവ് ആഭരണ പ്രേമികൾക്കും വിവാഹ ആവശ്യക്കാർക്കും വലിയ തിരിച്ചടിയാണ്.

നിലവിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായുള്ള 18 കാരറ്റ് സ്വർണത്തിനാണ് ആവശ്യക്കാരേറെയും. 18 കാരറ്റിൽ ഒരു പവന്‌ വില 88,368 രൂപയാണ്. ​ഗ്രാമിന് 11,046 രൂപയും. വെള്ളിവിലയും ഇന്ന് പുതിയ റെക്കോർഡിട്ടു. ഗ്രാമിന് 12 രൂപ വർധിച്ച് 330 രൂപയും ​​ഗ്രാമിന് 96 രൂപ വർധിച്ച് 2,640 രൂപയിലുമാണ് ഇന്നത്തെ വെള്ളി വിൽപന.

**ജനുവരിയിലെ സ്വർണവില**

ജനുവരി 1: 99,040

ജനുവരി 2: 99,880

ജനുവരി 3: 99,600

ജനുവരി 4: 99,600

ജനുവരി 5: 1,01,360

ജനുവരി 6: 1,01,800

ജനുവരി 7: 1,01,400

ജനുവരി 8: 1,01,200

ജനുവരി 9: 1,02,160

ജനുവരി 10: 1,03,000

ജനുവരി 11: 1,03,000

ജനുവരി 12: 1,04,240

ജനുവരി 13: 1,04,520

ജനുവരി 14: 1,05,600

ജനുവരി 15: 1,05,000

ജനുവരി 16: 1,05,160

ജനുവരി 17: 1,05,440

ജനുവരി 18: 1,05,440

ജനുവരി 19: 1,07,240

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337219/gold-rate-today-20-january-2026)