---
title: "കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ പിടിയിൽ"
english_title: "Shocking revelation in front of police investigating family dispute; 17-year-old girl, stepfather arrested for physically abusing her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337206/shocking-revelation-in-front-of-police-investigating-family-dispute-17-year-old-girl-stepfather-arrested-for-physically-abusing-her"
published_at: "2026-01-20T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f032616df1_police_jeep.jpg"
keywords: []
---

# കുടുംബവഴക്ക് അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് 17കാരി, രണ്ടാനച്ഛൻ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം:[ **പതിനേഴ് വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി പ്രമോദ് ആണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്.

## Article Content

**തിരുവനന്തപുരം:[ **പതിനേഴ് വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി പ്രമോദ് ആണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്.

പ്രമോദ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ ഒപ്പം താമസിക്കവെ രണ്ടാം ഭാര്യയുടെ മകളായ പതിനേഴുകാരിയെ ശാരീരികമായി വര്‍ഷങ്ങളായി ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രമോദും രണ്ടാം ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വിവരം വെള്ളറട പൊലീസില്‍ ലഭിക്കുകയും പൊലീസ് വിവരം അന്വേഷിക്കുന്നതിനിടെയാണ് മകള്‍ പൊലീസിനോട് വിവരം പറഞ്ഞത്.

വര്‍ഷങ്ങളായി രണ്ടാം ഭാര്യയുടെ മകളെ ശാരീരികമായി ശല്യം ചെയ്യുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337206/shocking-revelation-in-front-of-police-investigating-family-dispute-17-year-old-girl-stepfather-arrested-for-physically-abusing-her)