---
title: "ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന"
english_title: "Sabarimala gold robbery case; ED searches 21 places including the houses of the accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337191/sabarimala-gold-robbery-case-ed-searches-21-places-including-the-houses-of-the-accused"
published_at: "2026-01-20T08:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696eebefc059e_casee.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന

> **Lead Summary:** **തിരുവനന്തപുരം:** ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തും.

## Article Content

**തിരുവനന്തപുരം:** ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തും.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ ഇ ഡി സംഘത്തിന് അകത്ത് കയറാനായില്ല.

വീട്ടിലുള്ളവർ ബന്ധുവീട്ടിലാണ് എന്നാണ് അയൽക്കാർ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്.

പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337191/sabarimala-gold-robbery-case-ed-searches-21-places-including-the-houses-of-the-accused)