---
title: "ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ നി​ക​ത്ത​ണ​മെ​ന്ന് സുപ്രീം​കോ​ട​തി"
english_title: "Supreme Court says faculty vacancies in higher education institutions should be filled within four months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337189/supreme-court-says-faculty-vacancies-in-higher-education-institutions-should-be-filled-within-four-months"
published_at: "2026-01-20T07:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ee3bc1c42f_court.jpg"
keywords: []
---

# ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ നി​ക​ത്ത​ണ​മെ​ന്ന് സുപ്രീം​കോ​ട​തി

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ നി​ക​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

## Article Content

**ന്യൂ​ഡ​ൽ​ഹി:** രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ നി​ക​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ടായാൽ ഒരു മാസത്തിനകം നിയമനം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസ് ജെ.ബി. പർദ്ദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ നാ​ലു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. വി​വി​ധ സ​മ്മ​ർ​ദ​ങ്ങ​ളി​ൽ​പെ​ട്ട് ഞെ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ ആ​ത്മ​ഹ​ത്യ​നി​ര​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​തി​ലേ​ക്ക് വ​ർ​ധി​ച്ച​തും 38 പേ​ജു​ള്ള ഉ​ത്ത​ര​വി​ൽ കോ​ട​തി പറഞ്ഞു.

സ്ഥാ​പ​ന​ത്തി​ന്‍റെ പി​ൻ​ബ​ല​മി​ല്ലാ​തു​ള്ള വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണ് ചെ​യ്യു​ക. അ​താ​ണ് കാ​മ്പ​സു​ക​ളി​ലെ ദു​ര​ന്ത സം​ഭ​വ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന് ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

സു​പ്രീം​കോ​ട​തി നി​യ​മി​ച്ച ദേ​ശീ​യ ടാ​സ്‍ക് ഫോ​ഴ്‌​സ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ വേ​ണ്ട​ത്ര അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തും സു​താ​ര്യ​മ​ല്ലാ​ത്ത പ്ലേ​സ്‍മെ​ന്‍റ് പ്ര​ക്രി​യ​ക​ളും കാ​ർ​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള ഹാ​ജ​ർ ന​യ​ങ്ങ​ളും പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ രീ​തി​ക​ളു​മൊ​ക്കെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ എ​ടു​ത്തു പ​റ​ഞ്ഞ പ്ര​ശ്ന​ങ്ങ​ൾ. ഇ​വ​യൊ​ക്കെ വ​രു​ത്തു​ന്ന സ​മ്മ​ർ​ദം താ​ങ്ങേ​ണ്ടി​വ​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337189/supreme-court-says-faculty-vacancies-in-higher-education-institutions-should-be-filled-within-four-months)