---
title: "കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി"
english_title: "Bomb cache found in vacant land in Koothuparamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337174/bomb-cache-found-in-vacant-land-in-koothuparamba"
published_at: "2026-01-19T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e5f799b9c0_kannurr.jpg"
keywords: []
---

# കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ :** കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്.

## Article Content

**കണ്ണൂർ :** കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്.

12 കിലോ വെടിമരുന്ന്, 5 കിലോ സൾഫർ, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ, എന്നിവ കണ്ടെടുത്തു. കണ്ടെടുത്ത 9 നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337174/bomb-cache-found-in-vacant-land-in-koothuparamba)