---
title: "യു.എ.ഇ പ്രസിഡൻ്റ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി; സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി"
english_title: "UAE President arrives in India on official visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337173/uae-president-arrives-in-india-on-official-visit"
published_at: "2026-01-19T20:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e4b6dd591e_modi.jpg"
keywords: []
---

# യു.എ.ഇ പ്രസിഡൻ്റ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി; സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

> **Lead Summary:** **ന്യൂഡൽഹി:** യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെ പാലം വ്യോമതാവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകിയത്.

## Article Content

**ന്യൂഡൽഹി:** യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെ പാലം വ്യോമതാവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം ഊട്ടിയുറപ്പിക്കാനും, സാമ്പത്തിക-തന്ത്രപരമായ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി നിരവധി നിർണ്ണായക ചർച്ചകൾ സന്ദർശനത്തിൻ്റെ ഭാഗമായി നടക്കും.

പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷൽ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, നിരവധി മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘം സന്ദർശനത്തിൽ പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337173/uae-president-arrives-in-india-on-official-visit)