---
title: "പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത് എന്തിനാണോ ആ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ് - അസിം മുനീർ"
english_title: "Pakistan is moving rapidly towards the goal for which it was created - Asim Munir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337172/pakistan-is-moving-rapidly-towards-the-goal-for-which-it-was-created-asim-munir-new"
published_at: "2026-01-19T20:06:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e42b3bc10f_asim.jpg"
keywords: []
---

# പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത് എന്തിനാണോ ആ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ് - അസിം മുനീർ

> **Lead Summary:** **ഇസ്ലാമാബാദ്: **പാക്കിസ്ഥാൻ രൂപീകരണത്തിന്റെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് പാക് സൈനിക മേധാവി (സി.ഡി.എഫ്) ജനറൽ അസിം മുനീർ.

## Article Content

**ഇസ്ലാമാബാദ്: **പാക്കിസ്ഥാൻ രൂപീകരണത്തിന്റെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് പാക് സൈനിക മേധാവി (സി.ഡി.എഫ്) ജനറൽ അസിം മുനീർ.

ഇസ്‌ലാമിനെ അടിസ്ഥാനമാക്കിയാണ് പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടതെന്നും ഭീകരവാദികളെ എങ്ങനെ അടിച്ചമർത്തണമെന്ന് രാജ്യത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാക് മാധ്യമമായ ‘ദി ഇന്റർനാഷണൽ ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് അസിം മുനീർ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഭീകരരെ ഫലപ്രദമായി പാക്കിസ്ഥാൻ കൈകാര്യം ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടതിന്റെ മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന് ദൈവം ചരിത്രപരമായ അവസരം നൽകിയിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ്.

ഇസ്ലാമിന്റെ പേരിലാണ് പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത്. ഇന്ന് ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാന് പ്രത്യേക പദവിയും പ്രാധാന്യവും ഉണ്ട്.

പാക്കിസ്ഥാന്റെ ആഗോള നിലവാരവും സാമ്പത്തിക നിലയും ഗണ്യമായി ശക്തിപ്പെട്ടു. വരും വർഷങ്ങളിൽ രാജ്യാന്തര തലത്തിൽ പാക്കിസ്ഥാൻ കൂടുതൽ അംഗീകാരം നേടുമെന്ന് തനിക്ക് വിശ്വാസമുണ്ട്’ – അസിം മുനീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337172/pakistan-is-moving-rapidly-towards-the-goal-for-which-it-was-created-asim-munir-new)