---
title: "കല്ല്യാശ്ശേരിയിൽ ശുചീകരണത്തിനിടെ നാടൻ ബോംബ് കണ്ടെത്തി; ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി"
english_title: "Homemade bomb found during cleanup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337153/homemade-bomb-found-during-cleanup"
published_at: "2026-01-19T16:30:00+05:30"
category: "Kannur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e10f61f939_bomb.jpg"
keywords: []
---

# കല്ല്യാശ്ശേരിയിൽ ശുചീകരണത്തിനിടെ നാടൻ ബോംബ് കണ്ടെത്തി; ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി

> **Lead Summary:** കണ്ണൂർ**[:**കല്ല്യാശ്ശേരി വടക്കുംഭാഗം എൽ.പി. സ്കൂൾ പരിസരത്ത് നാടൻ ബോംബ് കണ്ടെത്തി. ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ബോംബ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ചക്കരക്കൽ പോലീസിനെയും ബോംബ് സ്‌ക്വാഡിനെയും വിവരമറിയിച്ചു.

## Article Content

കണ്ണൂർ**[:**കല്ല്യാശ്ശേരി വടക്കുംഭാഗം എൽ.പി. സ്കൂൾ പരിസരത്ത് നാടൻ ബോംബ് കണ്ടെത്തി. ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ബോംബ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ചക്കരക്കൽ പോലീസിനെയും ബോംബ് സ്‌ക്വാഡിനെയും വിവരമറിയിച്ചു.

സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് വിശദമായ പരിശോധനകൾക്ക് ശേഷം ബോംബ് നിർവീര്യമാക്കി. പ്രദേശത്ത് നിലവിൽ മറ്റ് അപകടഭീഷണികളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ യന്ത്രമുപയോഗിച്ച് കാടുവെട്ടിത്തെളിച്ച് പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് ബോംബ് കണ്ടെത്തിയത്.

നേരത്തെയും ഈ പ്രദേശത്ത് സമാനമായ രീതിയിൽ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് എങ്ങനെ ഇവിടെ എത്തിയെന്നും ഇതിന് പിന്നിൽ സാമൂഹിക വിരുദ്ധർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ജനവാസ മേഖലയിലും സ്കൂൾ പരിസരത്തും ബോംബ് കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337153/homemade-bomb-found-during-cleanup)