---
title: "യാത്ര പോകാൻ കാശില്ലേ? ബജറ്റ് കണ്ടെത്താൻ ഇതാ 6 എളുപ്പവഴികൾ"
english_title: "Here are 6 easy ways to find a budget to travel."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337149/here-are-6-easy-ways-to-find-a-budget-to-travel"
published_at: "2026-01-19T15:50:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e056d2064c_TRU6.jpg"
keywords: []
---

# യാത്ര പോകാൻ കാശില്ലേ? ബജറ്റ് കണ്ടെത്താൻ ഇതാ 6 എളുപ്പവഴികൾ

> **Lead Summary:** **[[truevisionnews.com]] **വിദേശത്തോ സ്വദേശത്തോ ഉള്ള മനോഹരമായ ഇടങ്ങളിലേക്ക് ഒരു യാത്ര പോകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ബജറ്റ് ഓർത്ത് പലരും ആ ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്.

## Article Content

**[[truevisionnews.com]] **വിദേശത്തോ സ്വദേശത്തോ ഉള്ള മനോഹരമായ ഇടങ്ങളിലേക്ക് ഒരു യാത്ര പോകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ബജറ്റ് ഓർത്ത് പലരും ആ ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്.

വലിയ തുക പെട്ടെന്ന് കണ്ടെത്താൻ പ്രയാസമാണെങ്കിലും നമ്മുടെ ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഒരു യാത്രാ ഫണ്ട് രൂപീകരിക്കാൻ സാധിക്കും. അതിനുള്ള എളുപ്പവഴികൾ നോക്കാം:

മാസത്തിൽ ഒരു വാരാന്ത്യമെങ്കിലും (Weekend) അനാവശ്യ ചെലവുകൾ പൂർണ്ണമായും ഒഴിവാക്കുക. സിനിമ, പുറത്തുനിന്നുള്ള ഭക്ഷണം, കഫേ സന്ദർശനം എന്നിവ ഒഴിവാക്കി വീട്ടിൽ തന്നെ സമയം ചെലവഴിച്ചാൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും.

ഓഫീസിലേക്ക് ഉച്ചഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത് ശീലമാക്കുക. ദിവസേന പുറത്തുനിന്നുള്ള ഭക്ഷണത്തിനായി ചെലവാക്കുന്ന തുക ലാഭിച്ചാൽ തന്നെ മാസാവസാനം 5000 രൂപയോളം സമ്പാദ്യമുണ്ടാക്കാം. ഇത് ആരോഗ്യത്തിനും ഗുണകരമാണ്.

ദിവസവും കയ്യിൽ ബാക്കി വരുന്ന ചില്ലറത്തുട്ടുകൾ മാറ്റിവയ്ക്കാൻ ഒരു കുടുക്കയോ ബോക്സോ ഉപയോഗിക്കുക. വർഷാവസാനം ഇത് തുറന്നു നോക്കിയാൽ ഒരു ചെറിയ ട്രിപ്പിനുള്ള തുക അതിലുണ്ടാകുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ കഴിവിനനുസരിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഡാറ്റ എൻട്രി, ഡിസൈനിങ്, കണ്ടന്റ് റൈറ്റിംഗ് തുടങ്ങിയ പാർട്ട് ടൈം ജോലികൾ ചെയ്യുക. ഇതിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം  നിങ്ങളുടെ പക്കലുള്ള ക്യാമറ ലെൻസുകൾ, ക്യാമ്പിംഗ് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കാത്ത സമയത്ത് വാടകയ്ക്ക് നൽകുന്നത് വഴി വരുമാനം കണ്ടെത്താം.

ഇതിനായി പ്രത്യേക മൊബൈൽ ആപ്പുകൾ ഇന്ന് നിലവിലുണ്ട്. യാത്രാ ആവശ്യങ്ങൾക്കായി മാത്രം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുക. നിങ്ങളുടെ മാസവരുമാനത്തിന്റെ 10% മുതൽ 15% വരെ ഈ അക്കൗണ്ടിലേക്ക് മാറ്റുന്നത് പണം മറ്റു കാര്യങ്ങൾക്കായി ചെലവാകുന്നത് തടയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337149/here-are-6-easy-ways-to-find-a-budget-to-travel)