'ആര് വിമർശിച്ചാലും വി.ഡി സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണ'; സമുദായ നേതാക്കൾക്കെതിരെ തുറന്നടിച്ച് കെ. മുരളീധരൻ

2026-01-19T11:11:00 | By Anusree vc

കൊച്ചി: ( www.truevisionnews.com ) പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച വിമർശനങ്ങളിൽ സതീശന് ശക്തമായ പിന്തുണയുമായി കെ. മുരളീധരൻ. വി.ഡി. സതീശന് കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും പുറത്തുനിന്നുള്ളവർ ആര് വിമർശിച്ചാലും അതിനെ പാർട്ടി ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപൂർണ സംഘ പരിവാർ അവസ്ഥയിലേക്ക് സിപിഎം മാറി എന്നതിന്‍റെ തെളിവാണ് സജി ചെറിയാന്‍റെ വാക്ക്. ബി ജെ പി പോലും ഇങ്ങനെ പറയില്ല.

എൻഎസ്എസും എസ്എൻഡ‍ിപിയും ഐക്യപ്പെടുന്നതിനെയും സാമുദായിക ഐക്യത്തെയും ഞങ്ങള്‍ എതിര്‍ക്കില്ല. എന്നാൽ, ഏതു നേതാക്കൾക്ക് എതിരെ ആക്രമണം വന്നാലും അതിനെതിരെ നിലകൊള്ളും. അത് ചെന്നിത്തലയായാലും കെ സി വേണുഗോപാല്‍ ആയാലും പിന്തുണയ്ക്കും. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന എൻഎസ്എസ് അഭിപ്രായത്തോടും കെ മുരളീധരൻ പ്രതികരിച്ചു.

എൻഎസ്എസിനോട് അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ? സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി പറയുമെന്നും കെ മുരളീധരൻ പറ‍ഞ്ഞു. വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തതിന്‍റെ പേരിലുള്ള ഏത് ആക്രമണത്തെയും നേരിടുമെന്നായിരുന്നു സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും കടന്നാക്രമണത്തിൽ വിഡി സതീശന്‍റെ പ്രതികരണം.

സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നായിരുന്നു ജി സുകുമാരൻ നായരുടെ വിഡി സതീശനെതിരായ വിമര്‍ശനം. വിഡി സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനം.

അതേസമയം, വിഡി സതീശനെതിരായ വിമര്‍ശനത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് പ്രതികരിച്ചത്. സിപിഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്നും സജി ചെറിയാനും എകെ ബാലനും പറയുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കോണ്‍ഗ്രസിനെതിരെ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സമുദായ നേതാക്കളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. വ്യക്തിഗതമായ തർക്കത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Content Highlight: 'No matter who criticizes him, the party has full support for V.D. Satheesan'; K. Muraleedharan openly attacks community leaders

Next TV

Related Stories
കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jul 23, 2026 12:12 PM

കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപികക്കെതിരെ ബാലാവകാശ കമ്മീഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഉച്ചഭക്ഷണം, സ്കോളർഷിപ്പ്,...

Read More >>
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

Jul 23, 2026 11:59 AM

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം എ. അജികുമാർ എന്നിവരുടെ അറസ്റ്റ്. ദ്വാരാപാലക ശില്പം...

Read More >>
സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

Jul 23, 2026 11:00 AM

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

"എംഎൽഎയുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു" എന്ന വ്യാജ പ്രചാരണത്തിനെതിരെ മുൻമന്ത്രി പി.കെ. ശ്രീമതി. യൂട്യൂബ് ചാനലുകൾക്ക് എതിരെ...

Read More >>
adimage
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
Top Stories

GCC News

adimage adimage