---
title: "'കണ്ണൂരിന് ഇന്ന് അവധിയില്ല....അഭിനന്ദനം മാത്രമേ ഉള്ളൂ...'; ജില്ലാ അതിർത്തിയായ മാഹിയിൽ ഉച്ചയ്ക്ക് സ്വീകരണം, കലക്ടറുടെ അഭിനന്ദനത്തിന് പിന്നാലെ ‘കമന്റ്’ "
english_title: "State School Kalolsavam success, no holiday for Kannur today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337061/state-school-kalolsavam-success-no-holiday-for-kannur-today"
published_at: "2026-01-19T10:50:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dbf912e742_kannur.jpg"
keywords: []
---

# 'കണ്ണൂരിന് ഇന്ന് അവധിയില്ല....അഭിനന്ദനം മാത്രമേ ഉള്ളൂ...'; ജില്ലാ അതിർത്തിയായ മാഹിയിൽ ഉച്ചയ്ക്ക് സ്വീകരണം, കലക്ടറുടെ അഭിനന്ദനത്തിന് പിന്നാലെ ‘കമന്റ്’ 

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സ്കൂൾ കലോത്സവ വിജയം ആഘോഷിക്കാൻ കണ്ണൂരിന് ഇന്ന് അവധിയില്ല. പകരം സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം ഒരുക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരണം നൽകും.

## Article Content

**കണ്ണൂർ: **സംസ്ഥാന സ്കൂൾ കലോത്സവ വിജയം ആഘോഷിക്കാൻ കണ്ണൂരിന് ഇന്ന് അവധിയില്ല. പകരം സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം ഒരുക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരണം നൽകും.

തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് നാലിനു സ്വർണക്കപ്പുമായി യാത്ര ടൗൺ സ്ക്വയറിൽ എത്തും. ഇവിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം നൽകും.

അതേസമയം കലോത്സവത്തിലെ വിജയത്തിൽ അവധിയുണ്ടോ എന്ന് ഒട്ടേറെപ്പേർ കണ്ണൂർ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം അന്വേഷണം നടത്തിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച മറുപടി ലഭിക്കാത്തതിൽ നിരാശരായവർ 'അഭിനന്ദനം മാത്രമേ ഉള്ളൂ? അവധി ഇല്ലല്ലേ' എന്ന് കലക്ടറുടെ കലോത്സവ വിജയികൾക്കുള്ള അഭിനന്ദന കുറിപ്പിനു താഴെ കുറിച്ചു.

ഏഴ് ഇനങ്ങളിലൊഴികെ ബാക്കി എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണു കണ്ണൂരിന്റെ ജൈത്രയാത്ര.1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റെ സ്വർണ്ണ കപ്പിൽ മുത്തമിട്ടത്. 1023 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

**ജില്ലകളുടെ പോയിൻ്റ് നില**

കണ്ണൂർ- 1028

തൃശൂർ- 1023

കോഴിക്കോട് -1017

പാലക്കാട് -1013

കൊല്ലം - 986

മലപ്പുറം - 981

തിരുവനന്തപുരം -977

എറണാകുളം- 976

കാസർഗോഡ് - 947

കോട്ടയം-942

വയനാട്- 935

ആലപ്പുഴ-927

പത്തനംതിട്ട-890

ഇടുക്കി -848

**വിഭാഗം തിരിച്ചുള്ള പോയിന്റ് നില**

**എച്ച്.എസ് ജനറൽ**

കണ്ണൂർ- 494

തൃശൂർ- 489

കോഴിക്കോട്-479

പാലക്കാട് -474

കൊല്ലം - 471

മലപ്പുറം - 468

കോട്ടയം - 467

എറണാകുളം -464

തിരുവനന്തപുരം -461

വയനാട്- 457

കാസർഗോഡ് - 453

ആലപ്പുഴ-443

പത്തനംതിട്ട-433

ഇടുക്കി -403

**എച്ച്.എസ്.എസ് ജനറൽ**

പാലക്കാട് -539

കോഴിക്കോട്-538

തൃശൂർ-534

കണ്ണൂർ- 534

കൊല്ലം - 517

തിരുവനന്തപുരം -516

എറണാകുളം -514

മലപ്പുറം-513

കാസർഗോഡ് - 494

ആലപ്പുഴ-489

വയനാട്- 478

കോട്ടയം - 475

പത്തനംതിട്ട-462

ഇടുക്കി -448

**എച്ച്.എസ് അറബിക്**

തിരുവനന്തപുരം -95

കൊല്ലം - 95

പത്തനംതിട്ട-64

ആലപ്പുഴ-91

കോട്ടയം - 91

ഇടുക്കി -87

എറണാകുളം -95

തൃശൂർ-95

പാലക്കാട് -95

മലപ്പുറം - 93

കോഴിക്കോട്-95

വയനാട്- 95

കണ്ണൂർ-95

കാസർഗോഡ് - 95

**എച്ച്.എസ് സംസ്‌കൃതം**

കോഴിക്കോട്-95

കണ്ണൂർ-95

പാലക്കാട് -95

കൊല്ലം - 95

എറണാകുളം -95

മലപ്പുറം - 95

പത്തനംതിട്ട-95

തിരുവനന്തപുരം -93

കാസർഗോഡ് - 93

തൃശൂർ-93

ആലപ്പുഴ-91

കോട്ടയം - 91

വയനാട്- 90

ഇടുക്കി -80

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337061/state-school-kalolsavam-success-no-holiday-for-kannur-today)