---
title: "ആളിപടർന്ന് തീജ്വാല ... കറാച്ചി ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, ആറ് പേർക്ക്  ദാരുണാന്ത്യം, 65 പേരെ കാണാനില്ല"
english_title: "Fire breaks out in Karachi shopping mall, six people die"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337034/fire-breaks-out-in-karachi-shopping-mall-six-people-die"
published_at: "2026-01-19T07:37:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696d922656d26_snipping.jpg"
keywords: []
---

# ആളിപടർന്ന് തീജ്വാല ... കറാച്ചി ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, ആറ് പേർക്ക്  ദാരുണാന്ത്യം, 65 പേരെ കാണാനില്ല

> **Lead Summary:** **കറാച്ചി: **പാ​​​കിസ്ഥാ​​​നി​​​ൽ വൻ തീപ്പിടുത്തം . ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ആ​​​റു പേ​​​ർക്ക് ദാരുണാന്ത്യം. 20 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

## Article Content

**കറാച്ചി: **പാ​​​കിസ്ഥാ​​​നി​​​ൽ വൻ തീപ്പിടുത്തം . ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ആ​​​റു പേ​​​ർക്ക് ദാരുണാന്ത്യം. 20 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

ന​ഗ​ര ​മ​ധ്യ​ത്തി​ലെ ഗു​ൽ പ്ലാ​സ ഷോ​പ്പിം​ഗ് മാ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് അപകടമുണ്ടായത്. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യ തീ ​അ​തി​വേ​ഗം മു​ക​ൾ​നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ക്കുകയായിരുന്നു.

അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ ​വ​രെ തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ടു​ത്ത ചൂ​ടു മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു.

കെ​ട്ടി​ട​ത്തി​ലു ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാണ് അധികൃതരുടെ അനുമാനം.

കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നുവീണതോടെ കാണാതായ 65 ലധികം പേർക്കായി കറാച്ചിയിലെ അഗ്നിശമന സേനാംഗങ്ങൾ തെരച്ചിൽ നടത്തി. ആരെങ്കിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.1,200-ലധികം കടകൾ സ്ഥിതി ചെയ്യുന്ന മാളിൽ വായുസഞ്ചാരമില്ലാത്തത് കെട്ടിടം പുക കൊണ്ട് നിറയാനും രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും കാരണമായി.

20 വർഷത്തെ കഠിനാധ്വാനം എല്ലാം പോയെന്ന് ഒരു കടയുടമ യാസ്മീൻ ബാനോ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ​​ഓധോ പറഞ്ഞു. അപകടമുണ്ടായി 23 മണിക്കൂറിനുശേഷം സ്ഥലത്തെത്തിയ മേയർക്കെതിരെ പ്രതിഷേധം ഉയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337034/fire-breaks-out-in-karachi-shopping-mall-six-people-die)