---
title: "‘കല എന്നത് വെറും മത്സരമല്ല, ജയപരാജങ്ങൾക്ക് അപ്പുറമുള്ള സമ്പന്നമായ ഭാവിയാണ്’ - മന്ത്രി വി ശിവൻകുട്ടി"
english_title: "State School Kalolsavam 2026- Minister V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337009/state-school-kalolsavam-2026-minister-v-sivankutty"
published_at: "2026-01-18T17:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cd0e52ed33_SHIVNKUTTY.jpg"
keywords: []
---

# ‘കല എന്നത് വെറും മത്സരമല്ല, ജയപരാജങ്ങൾക്ക് അപ്പുറമുള്ള സമ്പന്നമായ ഭാവിയാണ്’ - മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **തൃശ്ശൂർ: ** കല എന്നത് വെറും മത്സരമല്ല ജയപരാജങ്ങൾക്ക് അപ്പുറമുള്ള സമ്പന്നമായ ഭാവിയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ അഭിസംബോധ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തൃശ്ശൂർ: ** കല എന്നത് വെറും മത്സരമല്ല ജയപരാജങ്ങൾക്ക് അപ്പുറമുള്ള സമ്പന്നമായ ഭാവിയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ അഭിസംബോധ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ആദ്യമായി ഒരു കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് എത്തിയ കലോത്സവമാണ് ഇതെന്ന് പറയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസുഖ ബാധിതയായ സിയ ഫാത്തിമയ്ക്ക് ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത് കലോത്സവത്തിന്റെ ഭംഗി കൂട്ടിയെന്നും പ്രതികൂല സാഹചര്യങ്ങളിലൂടെ മത്സരത്തിൽ വിജയം നേടിയ സച്ചുവിന് വീടൊരുക്കുന്നതും മഹാനേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അധ്യയന വർഷം മുതൽ കലോത്സവത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും സ്കൂൾ തലത്തിലെ കലാ മത്സരങ്ങൾക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷണം സ്വീകരിച്ച് എത്തിയ ലാലേട്ടനും അദ്ദേഹം നന്ദി പറഞ്ഞു.

കലോത്സവ വിജയത്തിനായി മുൻപിൽ നിന്ന മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു മറ്റ് വകുപ്പ് മേധാവികൾക്കും, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ്‌ എൻ.എസ്. കെ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337009/state-school-kalolsavam-2026-minister-v-sivankutty)