---
title: "ഉപചാരം ചൊല്ലി പിരിഞ്ഞു; കലാ പൂരത്തിന് കൊടിയിറക്കം തൃശ്ശൂർ: അഞ്ചുനാൾ പിന്നിട്ട സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറക്കം"
english_title: "Farewells and farewells; Thrissur flags off Kala Pooram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337007/farewells-and-farewells-thrissur-flags-off-kala-pooram-"
published_at: "2026-01-18T17:11:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cc7efec3ff_KALAA.jpg"
keywords: []
---

# ഉപചാരം ചൊല്ലി പിരിഞ്ഞു; കലാ പൂരത്തിന് കൊടിയിറക്കം തൃശ്ശൂർ: അഞ്ചുനാൾ പിന്നിട്ട സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറക്കം

> **Lead Summary:** **** സമാപന സമ്മേളനത്തിൽ വിശഷ്ടാതിഥിയായ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ കാണാൻ വേണ്ടി പൂര നഗരിയിലേക്ക് സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാ ആസ്വാദക സിനിമാ ആരാധകരും എത്തിച്ചേർന്നിരുന്നു. തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു.

## Article Content

**** സമാപന സമ്മേളനത്തിൽ വിശഷ്ടാതിഥിയായ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ കാണാൻ വേണ്ടി പൂര നഗരിയിലേക്ക് സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാ ആസ്വാദക സിനിമാ ആരാധകരും എത്തിച്ചേർന്നിരുന്നു. തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു.

ചലച്ചിത്ര താരം മോഹൻലാൽ വിശിഷ്ടാതിഥിയായി. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂർ ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹൻലാലും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു.

നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ വി ശിവൻ കുട്ടി, ആർ. ബിന്ദു, എ കെ ശശീന്ദ്രൻ, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ്‌ എൻ.എസ്. കെ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337007/farewells-and-farewells-thrissur-flags-off-kala-pooram-)