---
title: "'ഇതൊരു മത്സരമല്ല ഉത്സവമാണ്', വടക്കും നാഥനെ നമിച്ച് മഹാനടൻ മോഹൻ ലാലിൻ്റെ പ്രസംഗം"
english_title: "Great actor Mohanlal's speech, KERALA SCHOOL KALOLSAVAM "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337006/great-actor-mohanlals-speech-kerala-school-kalolsavam-NEW-UPDATE"
published_at: "2026-01-18T16:46:00+05:30"
category: "Kollam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cc1659fa3d_LALL.jpg"
keywords: []
---

# 'ഇതൊരു മത്സരമല്ല ഉത്സവമാണ്', വടക്കും നാഥനെ നമിച്ച് മഹാനടൻ മോഹൻ ലാലിൻ്റെ പ്രസംഗം

> **Lead Summary:** **തൃശ്ശൂർ: **വടക്കും നാഥനെ നമിച്ച് മഹാ നടൻ മോഹൻലാലിന്റെ പ്രസംഗം. തൃശ്ശൂരിലെ ഏറ്റവും പുണ്യവും പരിപാവനവുമായ സ്ഥലത്ത് കൊണ്ടാടിയ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ പ്രകീർത്തിച്ച് നടൻ മോഹൻ ലാൽ. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ കൊടിയേറിയ അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തൃശ്ശൂർ: **വടക്കും നാഥനെ നമിച്ച് മഹാ നടൻ മോഹൻലാലിന്റെ പ്രസംഗം. തൃശ്ശൂരിലെ ഏറ്റവും പുണ്യവും പരിപാവനവുമായ സ്ഥലത്ത് കൊണ്ടാടിയ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ പ്രകീർത്തിച്ച് നടൻ മോഹൻ ലാൽ. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ കൊടിയേറിയ അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിന് വന്നില്ല എങ്കിൽ വലിയ നഷ്ടമായേനെയെന്നും യുവ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചത് കലാകാരൻ എന്ന നിലയിൽ വലിയ ആദരം നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. യുവജനോത്സവങ്ങൾ മലയാള സിനിമയ്ക്ക് ഒരുപാട് കലാ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്.

മഞ്ജു വാര്യർ, നവ്യ നായർ ഗായകരായ ജി വേണുഗോപാൽ കെ എസ് ചിത്ര എന്നിവർ വളർന്നു വന്നത് കലോത്സവങ്ങളിലൂടെയാണ് എന്ന് അദ്ദേഹം പറഞ്ഞു. തോൽവി എന്നത് വിജയത്തിലേക്കുള്ള പടിയാണെന്നും അവിടെ ജയ പരാജയങ്ങൾ അപ്രസക്തമാണെന്നും ഇതൊരു മത്സരമല്ല ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തിന് എന്ത് വേഷം ധരിക്കണം എന്നത് ചർച്ചാ വിഷയമായിരുന്നു, മന്ത്രിയുടെ ആവിശ്യപ്രകാരം തൂവെള്ള ഖദർ ധരിച്ചു, കുട്ടികൾക്കായി അൽപ്പം മീശ കൂടി പിരിച്ചു എന്നും ലാലേട്ടൻ. പാഠ പുസ്തകങ്ങൾക്ക് അപ്പുറം കലയെ തിരിച്ചരിഞ്ഞ് പണവും സമയവും മാറ്റിവെയ്ക്കുന്ന വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നന്ദി പറഞ്ഞു.

അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന്റ സമാപന സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിസംബോധന അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തി മന്ത്രിമാരായ ഡോ. ബിന്ദു സാംസ്കാരിക പ്രമുഖർ, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ്‌ എൻ.എസ്. കെ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമാപന സമ്മേളനത്തിന് മുൻപായി തൃശ്ശൂർ അയ്യന്തോൾ സ്വദേശി പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്‌റിൻ തോമസ് മഹാ നടൻ ലാലേട്ടന്റെ ഉൾപ്പടെയുള്ള പാട്ടുകൾ ചേർത്തൊരുക്കിയ ഫ്യൂഷൻ മ്യൂസിക്ക് കാണിക്കളെ ആവേശത്തിലാക്കി.

പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹൻലാലും ചേർന്ന് വിജയികൾക്ക് മോഹൻലാൽ സമ്മാനിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337006/great-actor-mohanlals-speech-kerala-school-kalolsavam-NEW-UPDATE)