---
title: "'കലോത്സവം ഗ്രഹാദുരത്വം നിറഞ്ഞ അനുഭവങ്ങളുടെ ഓർമ്മയാണ്' - പ്രതിപക്ഷ നേതാവ് വിഡി സതീശൻ"
english_title: "'Kalotsavam is a memory of experiences filled with planetary distance' - Opposition Leader VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337004/kalotsavam-is-a-memory-of-experiences-filled-with-planetary-distance-opposition-leader-vd-satheesan-NEW-UPDATE"
published_at: "2026-01-18T16:32:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cbf19a18a1_VD.jpg"
keywords: []
---

# 'കലോത്സവം ഗ്രഹാദുരത്വം നിറഞ്ഞ അനുഭവങ്ങളുടെ ഓർമ്മയാണ്' - പ്രതിപക്ഷ നേതാവ് വിഡി സതീശൻ

> **Lead Summary:** **തൃശ്ശൂർ : **കുട്ടികളെല്ലാം കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയി കേരളം ഒരു വൃദ്ധ സദനമാകുമോയെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നമ്മുടെ മിടുക്കരായ കുട്ടികൾക്ക് കേരളത്തിൽ തന്നെ അവസരം നൽകണം. 

## Article Content

**തൃശ്ശൂർ : **കുട്ടികളെല്ലാം കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയി കേരളം ഒരു വൃദ്ധ സദനമാകുമോയെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നമ്മുടെ മിടുക്കരായ കുട്ടികൾക്ക് കേരളത്തിൽ തന്നെ അവസരം നൽകണം. 

കേരളം വൃദ്ധ സദനമായി മാറുമോയെന്ന് ഭയപ്പെടുന്നു. ചട്ടം ഭേദഗതി ചെയ്ത് അസുഖ ബാധിക്കയായ സിയ ഫാത്തിമയ്ക്ക്  ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയ വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ചു. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. 

വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് സിയ ഫാത്തിമ. സംസ്കാരിക കേരളത്തിന്‍റെ തലസ്ഥാനമെന്ന് തൃശൂരിനെ വെറുതെ പറയുന്നതല്ലെന്നും ഈ നാട് കലോത്സവം നെഞ്ചേറ്റിയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശൻ പറഞ്ഞു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നതെന്നും നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും വിഡി സതീശൻ പറഞ്ഞു.

കലോത്സവം ഗ്രഹാദുരത്വം നിറഞ്ഞ അനുഭവങ്ങളുടെ ഓർമ്മയാണ് തനിക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതേസമയം കേരള കലോത്സവ ചരിത്രത്തിൽ പുതുചരിത്രം തീർത്ത് സംസ്ഥാന കലോത്സവം ഉപചാരം ചൊല്ലി പിരിയുമ്പോൾ തൃശ്ശൂർ അഭിമാനത്തോടെ പറയും , ഒരു പരാതിയും ഇല്ലാതെ കലോത്സവം മാറ്റിയെന്ന് റവന്യൂ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ മന്ത്രി കെ രാജൻ അധ്യക്ഷതയിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337004/kalotsavam-is-a-memory-of-experiences-filled-with-planetary-distance-opposition-leader-vd-satheesan-NEW-UPDATE)