---
title: "നസറിൻ തകർത്തു; സമാപനത്തിന് ആരവം പകർന്ന് ഫ്യൂഷൻ മ്യൂസിക്ക്"
english_title: "Nazarene smashes; Fusion music creates buzz for the finale"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337001/nazarene-smashes-fusion-music-creates-buzz-for-the-finale"
published_at: "2026-01-18T16:16:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cba9d445f7_SONG.jpg"
keywords: []
---

# നസറിൻ തകർത്തു; സമാപനത്തിന് ആരവം പകർന്ന് ഫ്യൂഷൻ മ്യൂസിക്ക്

> **Lead Summary:** ** തൃശ്ശൂർ : **എന്താ നമ്മുക്ക് ലാലേട്ടൻ്റെ പാട്ട് പാടിയാലോ ? ന‌സ്റിൻ്റെ ചോദ്യത്തിന് ഉത്തരമായി സദസ്സിൽ നിന്നും നിറഞ്ഞ കൈയടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ തൃശൂർ സ്വദേശിനിയായ നസ്റിൻ തോമസ് അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്ക് സദസ്സിനെ ഇളക്കി മറിച്ചു.

## Article Content

** തൃശ്ശൂർ : **എന്താ നമ്മുക്ക് ലാലേട്ടൻ്റെ പാട്ട് പാടിയാലോ ? ന‌സ്റിൻ്റെ ചോദ്യത്തിന് ഉത്തരമായി സദസ്സിൽ നിന്നും നിറഞ്ഞ കൈയടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ തൃശൂർ സ്വദേശിനിയായ നസ്റിൻ തോമസ് അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്ക് സദസ്സിനെ ഇളക്കി മറിച്ചു.

കിളിച്ചുണ്ടൻ മാമ്പഴം ഉൾപ്പെടെ മോഹൻ ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളുടെ സംഗീതം കോർത്തിണക്കിയ കലാരൂപമാണ് നസ്റിൻ അവതരിപ്പിച്ചത്. തൃശ്ശൂർ അയ്യൻത്തോൾ സ്വദേശിനിയായ നസ്റിൻ തോമസ് സെൻ്റ് വെസ്റ്റ് ഫോർട്ട് സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337001/nazarene-smashes-fusion-music-creates-buzz-for-the-finale)