കൂറ്റൻ തിമിംഗലത്തിന്‍റെ അവശിഷ്ടങ്ങൾ തീരത്ത് അടിഞ്ഞു

കൂറ്റൻ തിമിംഗലത്തിന്‍റെ അവശിഷ്ടങ്ങൾ തീരത്ത് അടിഞ്ഞു
Sep 27, 2021 11:20 PM | By Perambra Editor

ഹരിപ്പാട് : ആറാട്ടുപുഴയിൽ കൂറ്റൻ തിമിംഗലത്തിന്‍റെ അവശിഷ്ടങ്ങൾ തീരത്ത് അടിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ശക്തമായ തിരമാലയെ തുടർന്ന് പെരുമ്പള്ളിയിൽ തിമിംഗലത്തിന്‍റെ കുറച്ചു ഭാഗം കരയ്ക്ക് അടിയുകയായിരുന്നു.

ഉച്ചയോടു കൂടി നല്ലാണിക്കൽ ഭാഗത്ത് ബാക്കി ശരീരഭാഗവും അടിയുകയായിരുന്നു. ഒരാഴ്ചയോളം പഴക്കം ചെന്നതായിരുന്നു ശരീരഭാഗങ്ങൾ.

പത്ത് മീറ്റർ നീളവും, അഞ്ചു മീറ്റർ വണ്ണവും തിമിംഗലത്തിന് ഉണ്ട്. ഇതിൻറെ വയർ ഭാഗങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ല എന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്ടർ ബിനിൽ പറഞ്ഞു.

ഫൈൻ വെയിൽ ഇനത്തിൽപ്പെട്ട തിമിംഗലം ആണെന്ന് ശരീരഭാഗം പരിശോധിച്ചശേഷം റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് പറഞ്ഞു. ശരീരഭാഗം അഴുകിയതിനാൽ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത് .

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയെ തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ തിമിംഗലത്തിന്‍റെ ശരീരഭാഗങ്ങൾ മറവുചെയ്തു.

തിമിംഗലത്തിന്‍റെ ശരീരാവശിഷ്ടങ്ങൾ തീരത്തടിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും ശക്തമായ തിരമാലയിൽ തീരത്തടിഞ്ഞപ്പോൾ ശരീരം വേർപെട്ടതാകാമെന്നും അധികൃതർ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ മൻസൂർ ഗ്രാമപഞ്ചായത്തംഗം വിജയാംബിക എന്നിവരുടെ നേതൃത്വത്തിലാണ് മറവ് ചെയ്തത്.

The remains of a giant whale lay on the shore

Next TV

Related Stories
വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റു; രണ്ടാം പ്രതി അറസ്റ്റിൽ

Oct 21, 2021 10:59 PM

വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റു; രണ്ടാം പ്രതി അറസ്റ്റിൽ

വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസിൽ രണ്ടാം പ്രതി...

Read More >>
'ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു'; എസ്എഫ്ഐ നേതാക്കൾക്കെതിരെ യുവതിയുടെ പരാതി

Oct 21, 2021 08:32 PM

'ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു'; എസ്എഫ്ഐ നേതാക്കൾക്കെതിരെ യുവതിയുടെ പരാതി

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് സംസ്ഥാന വനിതാ...

Read More >>
കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19

Oct 21, 2021 05:58 PM

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക്...

Read More >>
നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും

Oct 21, 2021 05:22 PM

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സംഭവം; മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും...

Read More >>
റോഡിലെ കുഴിയില്‍ വീണ് അപകടം; ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

Oct 21, 2021 04:52 PM

റോഡിലെ കുഴിയില്‍ വീണ് അപകടം; ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വടകര സ്വദേശി...

Read More >>
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Oct 21, 2021 04:34 PM

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
Top Stories