---
title: "ഹാട്രിക്കടിച്ച് മനിഹർ; അധ്യാപകർക്ക് നന്ദി അറിയിച്ച് യു പി സ്വദേശിനിയായ മനിഹർ"
english_title: "Manihar scores hat-trick; UP native thanks teachers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336994/manihar-scores-hat-trick-up-native-thanks-teachers"
published_at: "2026-01-18T15:42:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cb272d9e49_GIRL.jpg"
keywords: []
---

# ഹാട്രിക്കടിച്ച് മനിഹർ; അധ്യാപകർക്ക് നന്ദി അറിയിച്ച് യു പി സ്വദേശിനിയായ മനിഹർ

> **Lead Summary:** **തൃശ്ശൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാട്രിക് എ ഗ്രേഡുകളുമായി മനിഹർ റൂബി റവാബ് അലി.യു പിയിൽ നിന്നും വന്നു നേടിയ നേട്ടങ്ങൾ തന്റെ അധ്യാപകർക്കായി സമർപ്പിച്ചുകൊണ്ട് മലയാള മനസ്സ് കീഴടക്കിയിരിക്കുകയാണ് മനിഹർ.

## Article Content

**തൃശ്ശൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാട്രിക് എ ഗ്രേഡുകളുമായി മനിഹർ റൂബി റവാബ് അലി.യു പിയിൽ നിന്നും വന്നു നേടിയ നേട്ടങ്ങൾ തന്റെ അധ്യാപകർക്കായി സമർപ്പിച്ചുകൊണ്ട് മലയാള മനസ്സ് കീഴടക്കിയിരിക്കുകയാണ് മനിഹർ.

എച്ച് എസ് വിഭാഗം ഉറുദു ഉപന്യാസം, കഥാരചന, കവിതാരചന, എന്നീ മത്സരത്തിൽ വിജയം ഉറപ്പിച്ച മനിഹർ ഏഴു വർഷം മുൻപ് കേരളത്തിൽ വന്നു താമസിച്ചപ്പോൾ മാതൃ ഭാഷയല്ലാതെ മറ്റൊന്നും പരിചിതമല്ലായിരുന്നു.മൂന്നാം ക്ലാസ്സിൽ പ്രവേശനം നേടുകയും തുടർന്നുള്ള മാസങ്ങളിൽ മലയാള ഭാഷ പഠിക്കുകയും സംസാരിക്കാനും എഴുതുകയും ചെയ്ത മനിഹറിന് അധ്യാപകർ പ്രോത്സാഹനവും പ്രത്യേക പരിശീലനവും നൽകി, സംസ്ഥാന കലോത്സവ വേദിയിൽ എത്തിച്ചിരിക്കുകയാണ്.

ഇതോടെ ക്രാഫ്റ്റ് വർക്കുകളും എംബ്രോയ്ഡറി വർക്കുകളും ചെയ്ത് തന്റെ പഠനത്തിനുള്ള വരുമാനം റൂബി സ്വന്തമായി കണ്ടെത്തിതുടങ്ങി. ഇതോടൊപ്പം യൂ ട്യൂബിൽ നോക്കി തയ്യൽ പഠിച്ച റൂബി ഇപ്പോൾ മികച്ച ചുരിദാർ മേക്കർ കൂടിയാണ്.

ഹിന്ദി അധ്യാപികയാകാനുള്ള യോഗ്യതാ പരീക്ഷകളായ പ്രഥമ, ദൂസരി, രാഷ്ട്രം, ഹിന്ദി പ്രവേശ് എന്നിവയിൽ വിജയം നേടി. ഇനി പത്താംതരം പാസായ ശേഷം ഭൂഷൺ എഴുതാനുള്ള ഒരുക്കത്തിലാണ് റൂബി. പിന്നീട് സാഹിത്യആചാര്യ, സാഹിത്യ രത്‌നം എന്നീ പരീക്ഷകൾ കൂടി എഴുതുകയും ഹിന്ദി ബി.എഡ് കൂടി എടുക്കുകയും ചെയ്ത് ഹിന്ദി അധ്യാപികയാകുകയാണ് പ്രധാന ലക്ഷ്യം.

ഈ ലക്ഷ്യത്തിലേക്ക് കൂടെ റൂബിയുടെ കൈ പിടിച്ച് നടത്തുകയാണ് ഷീതാബഷീർ എന്ന അധ്യാപിക. തന്റെ ജീവിത ലക്ഷ്യം നേടാൻ പരിശ്രമിക്കുന്ന ഈ ഗുരുനാഥർക്ക് ഇപ്പോൾ കലോത്സവത്തിൽ നിന്നും ലഭിച്ച എല്ലാ നേട്ടങ്ങളും സമർപ്പിക്കുന്നതായും റൂബി പറഞ്ഞു. സലീമുന്നിഷയാണ് മാതാവ്. റംസാൻ അലി, റൂഹി, റിയാസ്, അയിഷ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336994/manihar-scores-hat-trick-up-native-thanks-teachers)