---
title: "കോഴിക്കോട് അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മർദ്ദിച്ചതായി പരാതി"
english_title: "Complaint alleging that an Anganwadi teacher beat up a four-year-old boy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336992/complaint-alleging-that-an-anganwadi-teacher-beat-up-a-four-year-old-boy"
published_at: "2026-01-18T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cb1329ca77_ANGANAVADI.jpg"
keywords: []
---

# കോഴിക്കോട് അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മർദ്ദിച്ചതായി പരാതി

> **Lead Summary:** **കോഴിക്കോട്: **അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മർദ്ദിച്ചതായി പരാതി. മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശിൽപ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീൽ സ്കെയില്‍ കൊണ്ട് മർദ്ദിച്ചെന്നാണ് പരാതി.

## Article Content

**കോഴിക്കോട്: **അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മർദ്ദിച്ചതായി പരാതി. മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശിൽപ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീൽ സ്കെയില്‍ കൊണ്ട് മർദ്ദിച്ചെന്നാണ് പരാതി.

രക്ഷിതാക്കൾ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നൽകി. അതേസമയം, കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336992/complaint-alleging-that-an-anganwadi-teacher-beat-up-a-four-year-old-boy)