---
title: "തരംഗമായി ‘അൽ ഖരീത്വ‘; അഫ്സൽ മുസ്‌രിസിയുടെ കീറി മുറിക്കപ്പെട്ട ഫലസ്തീൻ ഭൂപട പദ്യവുമായി പത്തോളം വിദ്യാർത്ഥികൾ"
english_title: "State School Kalolsavam, Arabic poem recitation, AfzalMusrizi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336982/state-school-kalolsavam-arabic-poem-recitation-afzalmusrizi"
published_at: "2026-01-18T13:55:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cab34545df_case.jpg"
keywords: []
---

# തരംഗമായി ‘അൽ ഖരീത്വ‘; അഫ്സൽ മുസ്‌രിസിയുടെ കീറി മുറിക്കപ്പെട്ട ഫലസ്തീൻ ഭൂപട പദ്യവുമായി പത്തോളം വിദ്യാർത്ഥികൾ

> **Lead Summary:** > **തൃശ്ശൂർ: ** അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ അറബി കവി അഫ്സൽ മുസ്‌രിസിയുടെ "അൽ ഖരീത്വ"(ഭൂപടം) അറബി കവിത തരംഗമായി.

## Article Content

> **തൃശ്ശൂർ: ** അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ അറബി കവി അഫ്സൽ മുസ്‌രിസിയുടെ "അൽ ഖരീത്വ"(ഭൂപടം) അറബി കവിത തരംഗമായി.

കീറി മുറിക്കപ്പെട്ട ഫലസ്തീൻ ഭൂപടത്തെ കുറിച്ച് എഴുതിയ കവിതയുടെ സംഗീതവും ആലാപനവും നിർവ്വഹിച്ചത് ഗായകനും അറബി അധ്യാപകനുമായ നൗഫൽ മാസ്റ്റർ മയ്യിൽ ആണ്. പത്തിലധികം വിദ്യാർത്ഥികളാണ് അറബി, ജനറൽ കലോത്സവങ്ങളിലായി ഈ കവിത ആലപിച്ച് എ ഗ്രേഡ് നേടിയത്.

> കൊടുങ്ങല്ലൂർ മേത്തല ഗവ.യു.പി സ്കൂളിലെ അറബി അധ്യാപകനും മുൻ ലോക അറബി ഭാഷ സമിതി അംഗവുമായ അഫ്സൽ മുസ്‌രിസി കോതപറമ്പ് സ്വദേശിയാണ്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഫ്സൽ മുസ്‌രിസിയുടെ "അബറാത്തു ചൂരൽമല"(ചൂരൽ മലയുടെ കണ്ണുനീർ) എന്ന അറബി കവിത വിദ്യാർത്ഥികൾ ആലപിച്ച് എ ഗ്രേഡ് നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336982/state-school-kalolsavam-arabic-poem-recitation-afzalmusrizi)