---
title: "നാല് ശിഷ്യർ മികച്ച നടീ നടന്മാർ ഇത് ജിനോ ജോസഫിൻ്റെ വിജയം"
english_title: "Kalatsavam 2026, four students are the best actors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336980/kalatsavam-2026-four-students-are-the-best-actors"
published_at: "2026-01-18T13:51:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c98c815acf_ACTOR.jpg"
keywords: []
---

# നാല് ശിഷ്യർ മികച്ച നടീ നടന്മാർ ഇത് ജിനോ ജോസഫിൻ്റെ വിജയം

> **Lead Summary:** തൃശ്ശൂർ **[:**സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി നാടക മത്സരങ്ങളിലൂടെ ജിനോയുടെ നാല് ശിഷ്യർ മികച്ച നടീനടൻമാരായി. ഇതിൽ രണ്ട് പേർ കോഴിക്കോട് വടകര മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലും, രണ്ട് പേർ കണ്ണൂർ എടൂർ സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലും.

## Article Content

തൃശ്ശൂർ **[:**സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി നാടക മത്സരങ്ങളിലൂടെ ജിനോയുടെ നാല് ശിഷ്യർ മികച്ച നടീനടൻമാരായി. ഇതിൽ രണ്ട് പേർ കോഴിക്കോട് വടകര മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലും, രണ്ട് പേർ കണ്ണൂർ എടൂർ സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലും.

മേമുണ്ടയിലെ ഫിദൽഗൗതമും (HS), വിജയ് വി എസും (HSS) മികച്ച നടൻമാരായപ്പോൾ, എടൂരിലെ അന്നറോസ് മികച്ച നടിയും (HSS), ഫ്ലവിൻ ടോം കുര്യൻ (HSS) മികച്ച നടനുമായി. മേമുണ്ട സ്കൂളിന് വേണ്ടി ജിനോ ജോസഫ് രചനയും, സംവിധാനവും നിർവ്വഹിച്ച് അണിയിച്ചൊരുക്കിയ ഹൈസ്ക്കൂൾ നാടകം ഭാഷയും, ഹയർസെക്കണ്ടറി നാടകം തട്ടവും, കണ്ണൂർ എടൂർ സ്കൂളിന് വേണ്ടി അണിയിച്ചൊരുക്കിയ ഹയർസെക്കണ്ടറി നാടകം പോക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടി മിന്നും വിജയം കരസ്ഥമാക്കി.

മേമുണ്ട സ്കൂളിന് വേണ്ടി ജിനോ ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച ശാസ്ത്രനാടകം മുട്ട സംസ്ഥാന, ദക്ഷിണേന്ത്യൻ മത്സരങ്ങളിൽ വിജയിച്ച് ദേശീയ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വേളയിലാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മലയാള നാടകങ്ങളുടെ ഈ വിജയവും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336980/kalatsavam-2026-four-students-are-the-best-actors)