---
title: "അഞ്ചിന്റെ മികവിൽ അനന്തലക്ഷ്മി"
english_title: "Kalolsavam 2026, Ananthalaxmi excels in five"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336975/kalolsavam-2026-ananthalaxmi-excels-in-five"
published_at: "2026-01-18T12:56:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c8cae01ae7_LAKSHMI.jpg"
keywords: []
---

# അഞ്ചിന്റെ മികവിൽ അനന്തലക്ഷ്മി

> **Lead Summary:** തൃശ്ശൂർ:**[** 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ* അഞ്ചിനങ്ങളിൽ മത്സരിച്ച് അഞ്ചിലും എ ഗ്രേഡ് കരസ്ഥമാക്കി ഇടുക്കി നരിയംപാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനന്തലക്ഷ്മി എസ്.

## Article Content

തൃശ്ശൂർ:**[** 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ* അഞ്ചിനങ്ങളിൽ മത്സരിച്ച് അഞ്ചിലും എ ഗ്രേഡ് കരസ്ഥമാക്കി ഇടുക്കി നരിയംപാറ മന്നം മെമ്മോറിയൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനന്തലക്ഷ്മി എസ്.

ജില്ലയ്ക്കായി എച്ച് എസ് ജനറൽ - സംസ്കൃത വിഭാഗങ്ങൾക്കായി 4 വ്യക്തിഗത ഇനങ്ങളും ഒരു ഗ്രൂപ്പും ഉൾപ്പെടെ 25 മാർക്കാണ് അനന്തലക്ഷ്മി നേടിക്കൊടുത്തത്.

അക്ഷരശ്ലോകം (ജനറൽ ) സംസ്കൃതോത്സവ ജനങ്ങളായ പദ്യം ചൊല്ലൽ, ചാമ്പു പ്രഭാഷണം, അക്ഷരശ്ലോകം, നാടകം എന്നിവയാണ് ഇനങ്ങൾ.കൂടാതെ, 48 പോയിന്റോടെ സംസ്കൃതോത്സവ ഓവറോൾ ചമ്പ്യാന്മാരാണ് മന്നം മെമ്മോറിയൽ ഹൈസ്കൂൾ.

അനന്തലക്ഷ്മിയുടെ മാതാപിതാക്കളായ മന്നം മെമ്മോറിയൽ ഹൈസ്കൂൾ സംസ്കൃതാധ്യാപകൻ സുരേഷ് കെ. കെ, കട്ടപ്പന മുനിസിപ്പാലിറ്റി ജീവനക്കാരിയായ അനുപമ കെ. എ.*എന്നിവരുടെയും, അക്ഷരശ്ലോകം പഠിപ്പിച്ച മലപ്പുറം സ്വദേശിയായ അഭിജിത്ത് സാറിന്റെയും, നാടകാധ്യാപകൻ ഷിബു സാറിന്റെയും വിദ്യാലയത്തിന്റെയും അധ്യപകരുടേയും വലിയ പിന്തുണ കൂടിയാണ് ഈ വിജയത്തിന് പിന്നിൽ.

കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാനത്ത് നാലിനങ്ങൾ വീതം പങ്കെടുത്തിരുന്നു. 2026 ൽ 5 ന്റെ മികവിൽ  5 ഇനങ്ങളിൽ എ ഗ്രേഡ് നേടുക എന്നത് വളരെ ചുരുക്കം മത്സരാർത്ഥികൾക്ക് മാത്രം ലഭിക്കുന്ന അവസരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336975/kalolsavam-2026-ananthalaxmi-excels-in-five)