---
title: "കഥകളിപ്പെരുമ; മൂന്നു തലമുറയുടെ ആശീർവാദവുമായി ‘അശ്വിൻ‘ അച്ഛനും മുത്തച്ഛ‌നുമൊപ്പം "
english_title: "Kalatsavam 2026, Kathakali"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336974/kalatsavam-2026-kathakali"
published_at: "2026-01-18T12:50:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c8a6b1bae0_kadhakali.jpg"
keywords: []
---

# കഥകളിപ്പെരുമ; മൂന്നു തലമുറയുടെ ആശീർവാദവുമായി ‘അശ്വിൻ‘ അച്ഛനും മുത്തച്ഛ‌നുമൊപ്പം 

> **Lead Summary:** **തൃശ്ശൂർ : **കലോത്സവത്തിന്റെ കഥകളി വേദിയിലേക്ക് കെ.എ.അശ്വിൻ കൃഷ്ണ എത്തിയത് മൂന്നു തലമുറയുടെ ആശീർവാദവുമായി. മുപ്പത് വർഷമായി കഥകളി, ഓട്ടൻതുള്ളൽ രംഗത്തു സജീവമായ അച്ഛൻ ഡോ.സദനം അരുൺ ബാബുവാണ് അശ്വിനെ കലാരംഗത്തേക്ക് കൈപിടിച്ച് കയറ്റിയത്.

## Article Content

**തൃശ്ശൂർ : **കലോത്സവത്തിന്റെ കഥകളി വേദിയിലേക്ക് കെ.എ.അശ്വിൻ കൃഷ്ണ എത്തിയത് മൂന്നു തലമുറയുടെ ആശീർവാദവുമായി. മുപ്പത് വർഷമായി കഥകളി, ഓട്ടൻതുള്ളൽ രംഗത്തു സജീവമായ അച്ഛൻ ഡോ.സദനം അരുൺ ബാബുവാണ് അശ്വിനെ കലാരംഗത്തേക്ക് കൈപിടിച്ച് കയറ്റിയത്.

എച്ച്എസ്എസ് വിഭാഗം കഥകളി സിംഗിൾ, കഥകളി സംഗീതം എന്നിവയിൽ മത്സരിച്ച് എ ഗ്രേഡ് നേടി അശ്വിൻ കഥകളിപ്പെരുമ ഊട്ടിയുറപ്പിച്ചു. കലൂർ കതൃക്കടവ് സെൻ്റ് ജൊവാക്കിംസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ.

തീവ്രഭാവാഭിനയത്താൽ വെള്ളിത്തിരയെ പൊള്ളിച്ച 'വാനപ്രസ്‌ഥം' സിനിമയിൽ മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് അരുൺ ബാബുവാണ്.

അശ്വിന്റെ മുത്തച്ഛ‌ൻ കലാനിലയം ബാലകൃ ഷ്ണനിൽനിന്നു തുടങ്ങുന്നതാണ് കുടുംബത്തിന്റെ കഥകളിപ്പെരുമ. ബാലകൃഷ്ണന്റെ രംഗാവതരണങ്ങൾ കണ്ടാണ് അരുൺ ബാബു കഥകളി പഠിക്കുന്നത്. അശ്വിനും മുത്തച്‌ഛൻ റോൾ മോഡലായി രുന്നു. മുത്തച്ഛൻ്റെ കഥകളി അവതരണം ആദ്യ നിരയിലിരുന്നു കാണുന്നത് അശ്വിൻ ശീലമാക്കി.

ആറാം വയസ്സിൽ മുത്തച്ഛനിൽനിന്നു കഥകളി പഠിച്ചുതുടങ്ങി. കഥകളി സംഗീതത്തിൽ അരുൺ ബാബു ആയിരുന്നു ഗുരു. എട്ട് വർഷമായി കഥകളി പഠിക്കുന്ന അശ്വിൻ ആദ്യമായാണ് കലോത്സവത്തിനെത്തുന്നത്. കേന്ദ്രസർക്കാരിന്റെ കൾചറൽ ടാലൻ്റ് സേർച് സ്കോളർഷിപ്പ് അശ്വിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336974/kalatsavam-2026-kathakali)