---
title: "ദക്ഷയാഗം അവർ നിറഞ്ഞാടി; കുമാരമംഗലത്തിൻ്റെ മിടുക്കികൾ കുത്തക നിലനിർത്തി "
english_title: "Higher Secondary Category, Grade A in Group Dance kerala school kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336973/higher-secondary-category-grade-a-in-group-dance-kerala-school-kalolsavam"
published_at: "2026-01-18T12:49:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c89a6b78a1_dance.jpg"
keywords: []
---

# ദക്ഷയാഗം അവർ നിറഞ്ഞാടി; കുമാരമംഗലത്തിൻ്റെ മിടുക്കികൾ കുത്തക നിലനിർത്തി 

> **Lead Summary:** **തൃശ്ശൂർ : **പ്രധാന വേദിയിൽ അവർ നിറഞ്ഞാടി. ഹയർ സെക്കണ്ടറി വിഭാഗം സംഘ നൃത്തത്തിൽ എം കെ എൻ എം ഹയർ സെക്കണ്ടറിയിലെ മിടുക്കികൾ കുത്തക നിലനിർത്തി.

## Article Content

**തൃശ്ശൂർ : **പ്രധാന വേദിയിൽ അവർ നിറഞ്ഞാടി. ഹയർ സെക്കണ്ടറി വിഭാഗം സംഘ നൃത്തത്തിൽ എം കെ എൻ എം ഹയർ സെക്കണ്ടറിയിലെ മിടുക്കികൾ കുത്തക നിലനിർത്തി.

കഴിഞ്ഞ 5 വർഷമായി കുമാരമംഗലം എം കെ എൻ എം ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. മിഥുൻ സി എം, മീര എന്നിവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

അമയ എൻ ബിജു , ശ്രാവ്യ ദിലീപ് , നിവേദിത സനിൽ , ദേവനന്ദ രാജേഷ് , നയന മനോജ്, ചന്ദന ചന്ദ്രൻ , ഗൗരി എസ് എന്നിവരാണ് ടീം അംഗങ്ങൾ.

വർഷങ്ങളായി സംഘ നൃത്തം ഉൾപ്പെടെയുള്ള മത്സര ഇനങ്ങളിൽ കുമാരമംഗലം എം കെ എൻ എം ഹയർ സെക്കൻഡറി സ്കൂൾ ആധിപത്യം തുടരുകയാണ് . നിരവധി തവണ ഈ വിദ്യാലയം സംസ്ഥാന കലോത്സവത്തിൽ മുന്നിലെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336973/higher-secondary-category-grade-a-in-group-dance-kerala-school-kalolsavam)