---
title: " 'മെഹ്ഫിൽ ദി ബാർ ബാർ'; പിതാവിൻ്റെ ശിക്ഷണത്തിൽ ബിജേഷിന് ഗസിലിൽ എ ഗ്രേഡ്"
english_title: "Urdu Ghazal, Bijesh gets A grade in Ghazal under the tutelage of his father"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336972/urdu-ghazal-bijesh-gets-a-grade-in-ghazal-under-the-tutelage-of-his-father-new"
published_at: "2026-01-18T12:45:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c88de26add_sagin.jpg"
keywords: []
---

#  'മെഹ്ഫിൽ ദി ബാർ ബാർ'; പിതാവിൻ്റെ ശിക്ഷണത്തിൽ ബിജേഷിന് ഗസിലിൽ എ ഗ്രേഡ്

> **Lead Summary:** > **തൃശ്ശൂർ : **ഉറുദു ഗസൽ രചയിതാവായ ആഗ ബിസ്മിൽ എഴുതിയ "മെഹ്ഫിൽ ദി ബാർ ബാർ" എന്ന ഗസലിൻ്റെ വരികൾക്ക് പിതാവ് സംഗീതം നൽകി ചിട്ടയായ ശിക്ഷണത്തിൽ പരിശീലനം നേടി സ്വരമാധുര്യത്തോടെ വേദിയിൽ അവതരിപ്പിച്ച കണ്ണൂർ എളയാവൂർ സി.എച്ച്.എമ്മിലെ സാഗിൻ ബിജേഷ് എ ഗ്രേഡ് കരസ്ഥമാക്കി.

## Article Content

> **തൃശ്ശൂർ : **ഉറുദു ഗസൽ രചയിതാവായ ആഗ ബിസ്മിൽ എഴുതിയ "മെഹ്ഫിൽ ദി ബാർ ബാർ" എന്ന ഗസലിൻ്റെ വരികൾക്ക് പിതാവ് സംഗീതം നൽകി ചിട്ടയായ ശിക്ഷണത്തിൽ പരിശീലനം നേടി സ്വരമാധുര്യത്തോടെ വേദിയിൽ അവതരിപ്പിച്ച കണ്ണൂർ എളയാവൂർ സി.എച്ച്.എമ്മിലെ സാഗിൻ ബിജേഷ് എ ഗ്രേഡ് കരസ്ഥമാക്കി.

പിതാവിൻ്റെ കീഴിൽ സംഗീതം അഭ്യസിക്കുന്ന സാഗിൽ ജില്ലാ തലത്തിൽ അഞ്ചോളം ഇനങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് സംസ്ഥാന തലത്തിൽ എത്തുന്നത്. മാതാവ് ചൈതന്യയും ഗായികയുമാണ്.പിതാവ് ടി.പി.വിനയകൃഷ്ണൻ ഇതേ സ്കൂളിലെ സംഗീത അധ്യാപകനായി വർഷങ്ങളായി ജോലി ചെയ്തു വരുന്നു.

നേരത്തെ സ്കൂളിൽ നിന്നും ഈ സംഗീത അധ്യാപകൻ്റെ ശിക്ഷണത്തിൽ നിരവധി കുട്ടികളെ സംസ്ഥാന തലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും മകൻ്റെ മിന്നും വിജയത്തിൽ ഏറെ സന്തോഷവാനാണ് അദ്ദേഹം.

15 ടീമുകളാണ് ഗസലിൽ മത്സരിച്ചത്. വാശിയേറിയ മത്സരത്തിൽ എല്ലാ കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു. സ്കൂളിലെ ഉറുദു അധ്യാപകൻ മുഹമ്മദലി മാസ്റ്ററും കെ.എം ഷംസുദ്ദീനുമാണ് ഗസൽ തിരഞ്ഞെടുത്ത് നൽകിയത്.

ഇത് എട്ടാം തവണയാണ് ഉറുദു ഗസലിൽ സി.എച്ച് എം സംസ്ഥാന തലത്തിലെത്തുന്നത്. ഗസൽ മത്സരത്തിന് നൗഷാദ് കണ്ണൂർ, നാസർ കണ്ണൂർ എന്നിവരാണ് സംഘം .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336972/urdu-ghazal-bijesh-gets-a-grade-in-ghazal-under-the-tutelage-of-his-father-new)